മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ സംശയത്തിലാക്കുന്ന വെളിപ്പെടുത്തലുമായി പിടിയിലായ പ്രതി. മലപ്പുറം കുഴിമണ്ണ സ്വദേശി അസ്‌ലമാണ് താൻ പിടിയിലാകില്ലെന്നും വിമാനത്താവളത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സ്വർണം കൈമാറിയവർ ഉറപ്പുനൽകിയതായി പോലീസിന് മൊഴി നൽകിയത്.( Karipur Airport Gold Smuggling Suspect Alleges Customs Collusion)
സ്വർണം ഏൽപ്പിച്ചവർ തനിക്ക് നൽകിയ ഉറപ്പ് എല്ലാം സെറ്റ് ചെയ്തിട്ടുണ്ട് എന്നാണെന്ന് അസ്‌ലം മൊഴിയിൽ പറയുന്നു. ഇന്നലെ കസ്റ്റംസ് പരിശോധനകളെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ അസ്‌ലമിനെ മലപ്പുറം എസ്.പിക്ക് കീഴിലുള്ള പ്രത്യേക സ്ക്വാഡ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
ഈ പരിശോധനയിലാണ് ഒരു കിലോയിലധികം സ്വർണം ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയേക്കും.
Story Summary
A suspect named Aslam, arrested with over a kilogram of gold at Karipur Airport, has alleged that those who provided him with the gold assured him that everything was “set” at the airport to bypass customs. The arrest by the Malappuram SP’s special squad, immediately after the suspect cleared customs, has raised serious questions about the integrity of airport security and possible collusion with customs officials.

