തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗവും കടത്തും തടയുന്നതിനായി എക്സൈസ് വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തണ്ടർ’, ‘ഓപ്പറേഷൻ ശുദ്ധി’ എന്നീ പദ്ധതികൾ വലിയ മുന്നേറ്റമാണ് നടത്തുന്നത്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ലഹരി മാഫിയകളെ ലക്ഷ്യമിട്ട് നടത്തിയ കർശന പരിശോധനകളിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്തത്.(Excise Department Kerala Intensifies Anti Drug Operations Through Operation Thunder)
ആകെ 14,722 കേസുകളിൽ 15 കൊമേഴ്‌സ്യൽ ക്വാണ്ടിറ്റി കേസുകളും, 170 മീഡിയം ക്വാണ്ടിറ്റി കേസുകളും ഉൾപ്പെടുന്നു. പിടിച്ചെടുത്ത ലഹരിവസ്തുക്കളിൽ കഞ്ചാവ്: 185 കിലോഗ്രാം, ഹെറോയിൻ: 225 ഗ്രാം, ഹാഷിഷ് ഓയിൽ: 157 ഗ്രാം, എം.ഡി.എം.എ: 795 ഗ്രാം, കഞ്ചാവ് ചെടികൾ: 265 എണ്ണം, നിരോധിത പുകയില ഉൽപ്പന്നങ്ങൾ: 5,584 കിലോ എന്നിവ ഉൾപ്പെടുന്നു.
ലഹരി വിപത്തിനെ വേരോടെ പിഴുതെറിയാൻ സംസ്ഥാനത്തെ അതിർത്തി ചെക്ക്പോസ്റ്റുകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനകൾ നടക്കുന്നത്. ഓപ്പറേഷൻ തണ്ടർ ലഹരി മാഫിയകളെ നേരിടാനും, ഓപ്പറേഷൻ ശുദ്ധി വ്യാജമദ്യ നിർമ്മാണം തടയാനുമാണ് പ്രധാനമായും വിഭാവനം ചെയ്തിരിക്കുന്നത്.
Story Summary
The Excise Department has launched ‘Operation Thunder’ and ‘Operation Shuddhi’ to curb drug trafficking and illicit liquor production across Kerala. Since the current government took office, the department has registered 14,722 cases and seized significant quantities of narcotics, including 185 kg of ganja and various synthetic drugs, through intensified inspections at border checkpoints and hospitality venues.

