പാലക്കാട്: മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി അധിക സീറ്റുകളും ബാച്ചുകളും അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. മൂന്നാം അലോട്ട്മെന്റിന് ശേഷം ഈ ജില്ലകളിൽ സീറ്റ് ക്ഷാമം ഉണ്ടായേക്കുമെന്ന സാഹചര്യം മുൻകൂട്ടി കണ്ട് ഇതിനായുള്ള നടപടികൾ സർക്കാർ ഉടൻ നടപ്പിലാക്കും.(Minister N Samsudheen Announces Additional Plus One Seats In Malappuram And Palakkad)
കോഴിക്കോട് വിദ്യാർത്ഥി സ്കൂളിൽ ചാരായം കൊണ്ടുവന്ന സംഭവം ദൗർഭാഗ്യകരമാണ്. എന്നാൽ വിദ്യാർത്ഥികളെ പരിശോധിക്കാൻ അധ്യാപകർക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പരിശോധനാധികാരം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാലാണിത്. കുട്ടികളെ ശിക്ഷിച്ചോ ചീത്ത പറഞ്ഞോ തിരുത്താൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിഎം ശ്രീ കരാർ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരാണെന്നും, ആ ജാള്യത മറയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സർക്കാരിന് ഏകപക്ഷീയമായ അധികാരം നൽകുന്ന കരാറാണ് അന്നത്തേത്. ഇത് റദ്ദാക്കാൻ നിയമപരമായ മാർഗങ്ങൾ തേടുമോ എന്നത് മന്ത്രിസഭാ ഉപസമിതി പരിശോധിക്കും. നിലവിൽ കരാർ റദ്ദാക്കാൻ പ്രത്യേക നിബന്ധനകളില്ലാത്തത് വലിയ പ്രതിസന്ധിയാണെന്നും മന്ത്രി പറഞ്ഞു.
Story Summary
Education Minister N. Samsudheen announced that the government will sanction additional Plus One seats and batches in Malappuram and Palakkad districts to address potential shortages after the third allotment. Addressing concerns about school safety, the minister noted the practical difficulties in allowing teachers to search students’ bags, while also criticizing the opposition for the “PM SHRI” agreement signed by the previous government.

