Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala
HomeNationalലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് മുഖ്യമന്ത്രി വിജയ്: ചെന്നൈ മറീനയിൽ ആയിരങ്ങളെ അണിനിരത്തി...

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് മുഖ്യമന്ത്രി വിജയ്: ചെന്നൈ മറീനയിൽ ആയിരങ്ങളെ അണിനിരത്തി ‘സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്‌സ്’ | Tamil Nadu Chief Minister

🎙️ Latest Podcast

ചെന്നൈ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ തമിഴ്‌നാട്ടിൽ ലഹരിക്കെതിരെ യുവതലമുറയെ അണിനിരത്തി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചെന്നൈ മറീന ബീച്ചിൽ സംഘടിപ്പിച്ച ‘സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്‌സ്’ എന്ന ബൃഹത്തായ ബോധവൽക്കരണ ഓട്ടം മുഖ്യമന്ത്രി നേരിട്ട് ഫ്ലാഗ് ഓഫ് ചെയ്യുകയും തുടർന്ന് പങ്കെടുത്തവരോടൊപ്പം ഓടുകയും ചെയ്തു.(Tamil Nadu Chief Minister Joseph Vijay Leads Anti Drug Awareness Run In Chennai)

ട്രാക്ക് സ്യൂട്ടും സ്‌നീക്കറും സൺഗ്ലാസും അണിഞ്ഞെത്തിയ മുഖ്യമന്ത്രിയെ കണ്ട് യുവാക്കളും കൗമാരക്കാരുമുൾപ്പെടെയുള്ള പങ്കെടുത്തവർ വലിയ ആവേശത്തോടെയാണ് വരവേറ്റത്. 3 കിലോമീറ്റർ ദൂരമാണ് മുഖ്യമന്ത്രി ഇവർക്കൊപ്പം ഓടിയത്. മുദ്രാവാക്യം ബോധവൽക്കരണ ബോർഡിൽ എഴുതിയാണ് മുഖ്യമന്ത്രി ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമിട്ടത്. തുടർന്ന് ലഹരിക്കെതിരായ പ്രതിജ്ഞയും അദ്ദേഹം ജനങ്ങൾക്ക് ചൊല്ലിക്കൊടുത്തു.

കായികമന്ത്രി ആദവ് അർജുന ഉൾപ്പെടെയുള്ള മന്ത്രിമാർ മുഖ്യമന്ത്രിയോടൊപ്പം ഓട്ടത്തിൽ പങ്കുചേർന്നു. 3 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് വിജയ് എന്ന് കായികമന്ത്രി എടുത്തുപറഞ്ഞു. തമിഴ്‌നാട്ടിലെ ലഹരി മാഫിയകളെ പൂർണ്ണമായും തുടച്ചുനീക്കുക എന്നത് ടി.വി.കെ സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ്. ലഹരിയുടെ അനിയന്ത്രിതമായ ഒഴുക്ക് ക്രമസമാധാനത്തെയും സ്ത്രീ സുരക്ഷയെയും ദോഷകരമായി ബാധിക്കുന്നുവെന്ന നിലപാടിലാണ് സർക്കാർ.

Story Summary

Tamil Nadu Chief Minister S. Joseph Vijay participated in a massive anti-drug awareness run at Marina Beach on International Day Against Drug Abuse, encouraging youth to choose sports over substance abuse. The event, themed “Start Run, Stop Drugs,” underscores the TVK government’s commitment to eradicating the drug menace, which the CM has identified as a key factor affecting law and order in the state.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.