Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala
HomeKeralaKEAM ഫലപ്രഖ്യാപനം നാളെ: കാത്തിരിപ്പിന് വിരാമമിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് |...

KEAM ഫലപ്രഖ്യാപനം നാളെ: കാത്തിരിപ്പിന് വിരാമമിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് | KEAM Entrance Exam Results

🎙️ Latest Podcast

തിരുവനന്തപുരം: കീം പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തുവിടും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ വാർത്താസമ്മേളനത്തിൽ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.(KEAM Entrance Exam Results To Be Declared Tomorrow)

നേരത്തെ ജൂൺ 22-ന് ഫലം പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ, സി.ബി.എസ്.ഇ പരീക്ഷകളുടെ പുനർമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് മാർക്ക് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ അഭ്യർത്ഥനയെ മാനിച്ചാണ് ഫലപ്രഖ്യാപനം ജൂൺ 27-ലേക്ക് മാറ്റിയത്. ഇതോടെ, പ്രവേശന പരീക്ഷയിൽ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ആശങ്കകൾക്കാണ് നാളെ ഉച്ചയോടെ പരിഹാരമാകുന്നത്.

Story Summary

The results for the KEAM entrance examination will be declared tomorrow at 1 PM by Higher Education Minister Roji M John. The announcement was previously delayed from June 22 to allow CBSE students sufficient time to submit their re-evaluated marks.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.