Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala
HomeKeralaതേഞ്ഞിപ്പാലം ലഹരിക്കടത്ത് കേസ്: 1.16 കിലോ MDMA പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി...

തേഞ്ഞിപ്പാലം ലഹരിക്കടത്ത് കേസ്: 1.16 കിലോ MDMA പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി ബംഗളൂരുവിൽ പിടിയിൽ | Tehinipalam MDMA Seizure

🎙️ Latest Podcast

റിപ്പോർട്ട്: അൻവർ ഷരിഫ്

തേഞ്ഞിപ്പാലം: തേഞ്ഞിപ്പാലം വിളക്കാഞ്ചേരിയിലെ വീട്ടിൽ നിന്നും ഒരു കോടിയോളം രൂപ വിലമതിക്കുന്ന 1.16 കിലോ MDMA പിടികൂടിയ കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. ചേലമ്പ്ര സ്വദേശി ജാസിർ (31) ആണ് ബംഗളൂരുവിലെ ഒളിത്താവളത്തിൽ വെച്ച് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത് (Tehinipalam MDMA Seizure). ലഹരിമരുന്ന് പിടികൂടിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന റെയ്ഡിൽ മയക്കുമരുന്നിന് പുറമെ 21 ലക്ഷം രൂപയും ഇലക്ട്രിക് തരാസുകളും വാക്കി ടോക്കിയും ഗ്യാസ് ബർണറുകളും കണ്ടെത്തിയിരുന്നു. ഈ കേസിൽ ജാസിറിന്റെ മാതാപിതാക്കളായ അസീസ്, കമറുന്നീസ എന്നിവരെയും സുഹൃത്ത് സലാവുദ്ദീനെയും നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ, തേഞ്ഞിപ്പാലം ഇൻസ്പെക്ടർ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Summary: The prime suspect in the Tehinipalam MDMA seizure case, Jazir (31), has been arrested from his hideout in Bengaluru. Police had previously seized 1.16 kg of MDMA, worth approximately one crore rupees, along with cash and drug-packaging equipment from his residence near Calicut University. While his parents and a friend were arrested in February following the initial raid, Jazir had been absconding until his recent capture by the DANSAF team.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.