Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala
HomeKerala'പ്രതിപക്ഷത്തിൻ്റെ അവിശ്വാസം വരട്ടെ, തിരുവനന്തപുരം കോർപ്പറേഷനിൽ 5 വർഷത്തേക്ക് BJP ഏറ്റവും സേഫ്...

‘പ്രതിപക്ഷത്തിൻ്റെ അവിശ്വാസം വരട്ടെ, തിരുവനന്തപുരം കോർപ്പറേഷനിൽ 5 വർഷത്തേക്ക് BJP ഏറ്റവും സേഫ് ആണ്’: മേയർ VV രാജേഷ് | Thiruvananthapuram Corporation

🎙️ Latest Podcast

തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി ഭരണം അടുത്ത അഞ്ചു വർഷത്തേക്ക് സുരക്ഷിതമാണെന്ന് മേയർ വി.വി. രാജേഷ്. കോർപ്പറേഷനിലുണ്ടായ സംഘർഷങ്ങൾക്കും അവിശ്വാസ പ്രമേയ നീക്കങ്ങൾക്കും പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം കൊണ്ടുവരുന്ന ഏത് അവിശ്വാസ പ്രമേയത്തെയും നേരിടാൻ തയ്യാറാണെന്നും ഈ മാസം 29-ന് കൗൺസിൽ യോഗം ചേരുമെന്നും മേയർ അറിയിച്ചു.( Thiruvananthapuram Corporation Mayor VV Rajesh Says BJP Rule Is Safe)

കൗൺസിൽ യോഗങ്ങളിൽ ജനാധിപത്യപരമായ സമരങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനെയും കൗൺസിലർമാരല്ലാത്തവർ നഗരസഭയ്ക്കുള്ളിൽ കയറി സമരം ചെയ്യുന്നതിനെയും അംഗീകരിക്കില്ല.

സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നിർമ്മാണങ്ങളിലും ഫോറൻസിക് പരിശോധന നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും ചീഫ് സെക്രട്ടറിയെ ഇക്കാര്യം ബോധിപ്പിക്കുമെന്നും മേയർ വ്യക്തമാക്കി. കാലിന് പൊട്ടലില്ലെന്നും ഡിസ്ലൊക്കെഷൻ ആയെന്നും, ഡെപ്യൂട്ടി മേയറുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നും, കൗൺസിലർ ആർ. സുഗതന്റെ ജാമ്യത്തിനായി നിയമനടപടികൾ സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.

Story Summary

Thiruvananthapuram Mayor V.V. Rajesh has asserted that the BJP administration in the Corporation is secure for the next five years, declaring readiness to face a no-confidence motion by the opposition. Tensions remain high in the Council over the KAAPA detention of BJP councillor R. Sugathan, while the BJP alleges a collusion between the LDF and UDF to sabotage their governance.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.