Description
Digital Voice of Kerala
Wednesday, June 24, 2026

Digital Voice of Kerala
HomeKerala'എന്നെ MLA ആക്കിയത് രക്ഷാപ്രവർത്തനം, അമ്മമാരുടെ കണ്ണുനീർ വീണു, ആ ശാപം...

‘എന്നെ MLA ആക്കിയത് രക്ഷാപ്രവർത്തനം, അമ്മമാരുടെ കണ്ണുനീർ വീണു, ആ ശാപം നിങ്ങളെ വിടാതെ പിന്തുടരും’: പിണറായി വിജയനെതിരെ AD തോമസ് MLA | AD Thomas MLA

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭയിൽ പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി എഡി തോമസ് എംഎൽഎ. ആലപ്പുഴയിൽ വെച്ച് തനിക്കും അജയ് കുര്യാക്കോസിനും നേരെ നടന്ന പോലീസ് മർദനത്തെ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച പഴയ പ്രസ്താവനയെ എംഎൽഎ പരിഹസിച്ചു. തന്നെ എംഎൽഎ ആക്കിയത് ആ ‘രക്ഷാപ്രവർത്തന’മാണെന്ന് അദ്ദേഹം സഭയിൽ ഓർമ്മിപ്പിച്ചു.(AD Thomas MLA slams Pinarayi Vijayan in Assembly)

ആലപ്പുഴ നഗരമധ്യത്തിൽ വെച്ച് തങ്ങളെ മർദിച്ചെന്നും, എന്നാൽ തുടക്കത്തിൽ ഇത്തരം ഒരു സംഭവമേ നടന്നിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിന്നീട് ഈ അക്രമത്തെ ‘രക്ഷാപ്രവർത്തനം’ എന്ന് ന്യായീകരിച്ചത് ഏറെ വിവാദമായിരുന്നു.

അന്ന് അമ്മമാരുടെ കണ്ണുനീർ വീണുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ ശാപം നിങ്ങളെ വിടാതെ പിന്തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗണ്മാൻമാരുടെ മർദ്ദനം കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച സംഭവമായിരുന്നു.

Story Summary

MLA AD Thomas sharply criticized Pinarayi Vijayan in the assembly, recalling the brutal police assault he faced in Alappuzha. He mocked the CM’s past justification of that violence as “rescue operations,” warning that the curse of the mothers whose children were victims of state brutality would haunt him.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.