Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala
HomeEntertainment'പിരിഞ്ഞു പോയ സ്ത്രീകളെ തിരികെ കൊണ്ടുവരണം, 'അമ്മ'യിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം...

‘പിരിഞ്ഞു പോയ സ്ത്രീകളെ തിരികെ കൊണ്ടുവരണം, ‘അമ്മ’യിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം’: അൻസിബ ഹസൻ | Actress Ansiba Hassan

🎙️ Latest Podcast

കൊച്ചി: ‘അമ്മ’ (AMMA) സംഘടനയുടെ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ സംഘടനയിൽ സമഗ്രമായ മാറ്റം വേണമെന്ന ആവശ്യവുമായി നടി അൻസിബ ഹസ്സൻ. പിരിഞ്ഞുപോയ സ്ത്രീകളെ, പ്രത്യേകിച്ച് ഡബ്ല്യു.സി.സി അംഗങ്ങളെ തിരികെ കൊണ്ടുവരാൻ പുതിയ നേതൃത്വം തയ്യാറാകണമെന്ന് അവർ പറഞ്ഞു.(Actress Ansiba Hassan Demands Reform In AMMA Leadership)

അംഗങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന കരുണയുള്ള നല്ല മനുഷ്യർ ഇനി നേതൃസ്ഥാനത്ത് വരണമെന്നും അൻസിബ ആവശ്യപ്പെട്ടു. തന്നെ ബാധിച്ച വിഷയങ്ങളിൽ അഡ്‌ഹോക്ക് കമ്മിറ്റിക്ക് പരിമിതികൾ ഉണ്ടായേക്കാമെന്നും, അതിനാൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താരം വ്യക്തമാക്കി.

‘അമ്മ’ വാർഷിക ജനറൽ ബോഡി യോഗത്തിന് പിന്നാലെ ഉണ്ടായ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരടക്കം ഭരണസമിതിയിലെ എല്ലാ അംഗങ്ങളും രാജിവെച്ചത്. സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും കടുത്ത സമ്മർദ്ദങ്ങളും കാരണമാണ് ഭരണസമിതി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.

Story Summary

Following the mass resignation of the AMMA executive committee, actress Ansiba Hassan has called for a more compassionate leadership, urging the organization to bring back female members who had previously left, including those from the WCC. While she intends to pursue legal action regarding her own grievances, she emphasized the need for a leadership that listens to its members and effectively resolves conflicts rather than creating them.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.