HomeCrimeവാടക കെട്ടിടത്തിലെ അനാശാസ്യ കേന്ദ്രവും ക്രൂര കൊലപാതകവും, പ്രവേശനം ഇതര സംസ്ഥാനക്കാർക്ക്...

വാടക കെട്ടിടത്തിലെ അനാശാസ്യ കേന്ദ്രവും ക്രൂര കൊലപാതകവും, പ്രവേശനം ഇതര സംസ്ഥാനക്കാർക്ക് മാത്രം: അരുംകൊലയിൽ ഞെട്ടി തൃശൂർ | Odisha Native Murdered

തൃശൂർ: സ്വരാജ് റൗണ്ടിന് സമീപം പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ നടന്ന തർക്കത്തിനിടെ ഒഡീഷ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. 27കാരനായ ധൻപതി നായിക്കാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.(Odisha Native Murdered At Sex Racket Center In Thrissur Six Arrested)

കഴിഞ്ഞ 18-ാം തീയതി രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കോരപ്പത്ത് ലൈനിലെ വാടക വീട്ടിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ വെച്ചാണ് ധൻപതി നായിക്കും സംഘവും ആക്രമിക്കപ്പെട്ടത്. ഹോട്ടൽ ജീവനക്കാരായ ധൻപതി നായിക്, മക്കറ മാജി, ത്രിണാദ് മാജി എന്നിവർ കേന്ദ്രത്തിലെത്തിയപ്പോൾ പണം നൽകുന്നതിനെച്ചൊല്ലി തർക്കമുണ്ടാവുകയായിരുന്നു.

തർക്കം രൂക്ഷമായതിനെത്തുടർന്ന് കേന്ദ്രം നടത്തിപ്പുകാരായ മൊഹന്ദി നായിക്, മസുമ, നോബി ഹുസൈൻ, റുബീന ബീഗം, നശ്രിൻ അക്താര, മച്ചാനി ഖാതൂൻ എന്നിവർ ചേർന്ന് ധൻപതിയെയും സംഘത്തെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ധൻപതി നായിക് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മക്കറ മാജിക്ക് ചെറിയ പരിക്കുകളേറ്റിരുന്നു.

ഏഴ് മാസം മുൻപാണ് സംഘം ഇവിടെ വീട് വാടകയ്ക്കെടുത്ത് പെൺവാണിഭ കേന്ദ്രം ആരംഭിച്ചത്. ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ വീടിന്റെ പിൻഭാഗത്തെ ഗേറ്റ് വഴിയായിരുന്നു ഇടപാടുകാരെ പ്രവേശിപ്പിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു പ്രധാന ഇടപാടുകാർ. സംഭവമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ബിച്ചു നായിക്കിനായി തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Story Summary 

A 27-year-old Odisha native, Dhanpati Naik, died after being brutally assaulted at an illegal sex racket center located near Swaraj Round in Thrissur. The incident occurred on June 18 following a dispute over money. Police have arrested six individuals, including four women, who were running the establishment. The suspects allegedly lured migrant workers to the rented house by using a discreet side gate to avoid public attention. A search is ongoing for another suspect, Bichu Naik.

WhatsApp Channel Banner

Latest updates

ചാലിയാർ കരകവിഞ്ഞു: വാഴക്കാട്, വാഴയൂർ പഞ്ചായത്തുകൾ വെള്ളത്തിനടിയിൽ; ഗതാഗതം...

റിപ്പോർട്ട് :  അനവർ ഷരീഫ്  മലപ്പുറം: കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴ കരകവിഞ്ഞൊഴുകിയതോടെ (Chaliyar river flood) മലപ്പുറം ജില്ലയിലെ വാഴക്കാട്, വാഴയൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. വാഴക്കാട് പഞ്ചായത്തിലെ...

ബ്രോഡ് പീക്കിലെ അപകടം: പ്രമുഖ ഒമാനി പർവ്വതാരോഹക നദീറ...

മസ്കറ്റ്: ഹിമാലയത്തിലെ ബ്രോഡ് പീക്കിൽ ഉണ്ടായ ഹിമപാതത്തിൽ മരിച്ച പ്രമുഖ ഒമാനി പർവ്വതാരോഹക നദീറ അൽ ഹാർത്തിയുടെ ഭൗതികശരീരം ജന്മനാട്ടിലെത്തിച്ചു. ടാക്സോം ഒമാൻ ആണ് മൃതദേഹം നാട്ടിലെത്തിച്ച വിവരം സ്ഥിരീകരിച്ചത്.(Late Omani Mountaineer...

കൊച്ചിയിൽ കണ്ടെയ്നർ കപ്പലിൻ്റെ നിയന്ത്രണം നഷ്ടമായി: പാഞ്ഞെത്തി ടഗ്...

കൊച്ചി: കൊച്ചി തുറമുഖത്തിന് സമീപം കടലിൽ കണ്ടെയ്നർ ഷിപ്പിന്റെ നിയന്ത്രണം നഷ്ടമായി. ഇന്നലെ രാത്രി കൊച്ചിയിലെത്തിയ 'എസ്.എസ്.എൽ മുംബൈ' എന്ന ചരക്കുകപ്പലിന്റെ നിയന്ത്രണമാണ് പെട്ടെന്ന് നഷ്ടമായത്.(Container Ship SSL Mumbai Loses Control...

വടക്കൻ കേരളത്തിൽ മഴയുടെ തീവ്രത കുറഞ്ഞു: രൂക്ഷമായ വെള്ളക്കെട്ട്;...

കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കോഴിക്കോട് കാപ്പാട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടു വയസുകാരൻ മാസിൻ ഇർഷ മരിച്ചു. നൗഷാദിന്റെയും ഷംനയുടെയും മകനാണ്.(North...

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കടുത്ത...

തിരുവനന്തപുരം: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് (02/08/2026) വൈകുന്നേരം 05.30 വരെ 2.7 മുതൽ 3.5 മീറ്റർ വരെ...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....