Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala
HomeKeralaകോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന സുഡാനിൽ നിന്നെത്തിയ സ്ത്രീയ്ക്ക് എബോളയില്ല: പരിശോധനാഫലം...

കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന സുഡാനിൽ നിന്നെത്തിയ സ്ത്രീയ്ക്ക് എബോളയില്ല: പരിശോധനാഫലം നെഗറ്റീവ് | Ebola Test Result Negative

🎙️ Latest Podcast

കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീക്ക് എബോള ഇല്ലെന്ന് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്ന 52-കാരിയുടെ പുണെയിലെ ലാബിൽ നടത്തിയ പരിശോധനാഫലം നെഗറ്റീവാണ്. തുടർന്ന് ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.(Ebola Test Result Negative For Woman In Kottayam)

ഉഗാണ്ട വഴി കേരളത്തിലെത്തിയതായിരുന്നു ഇവർ. യാത്രയ്ക്കിടെ കണക്ഷൻ ഫ്ലൈറ്റിനായി ഉഗാണ്ടയിൽ ഇറങ്ങിയിരുന്നു. നാട്ടിലെത്തിയതിന് പിന്നാലെ കടുത്ത ഛർദിയും പ്രമേഹം ഉയർന്ന നിലയിലായതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഉഗാണ്ടയിലെ എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയുടെ ഭാഗമായാണ് എബോള പരിശോധന നടത്തിയത്. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നായ ‘ബൂൻഡി ബുഗ്യോ’ (Bundibugyo) ആണ് കോംഗോയിലും ഉഗാണ്ടയിലും വ്യാപനത്തിന് കാരണമായിരുന്നത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് വൈറസിന്റെ മറ്റ് വകഭേദങ്ങൾ.

Story Summary

The 52-year-old woman from Kerala, who was under observation at Kottayam Medical College due to suspected Ebola after returning from South Sudan via Uganda, has tested negative. Following the negative results from the Pune laboratory, she has been discharged.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.