HomeKeralaദീർഘാവധിക്ക് നിയന്ത്രണം ഏർപ്പെടുത്തി: DHS സ്ഥാനത്തെ തർക്കം തുടരവേ ആദ്യ സർക്കുലർ...

ദീർഘാവധിക്ക് നിയന്ത്രണം ഏർപ്പെടുത്തി: DHS സ്ഥാനത്തെ തർക്കം തുടരവേ ആദ്യ സർക്കുലർ പുറത്തിറക്കി ഡോ. മീനാക്ഷി | DHS Leadership Crisis

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ, കസേരയിൽ തുടരുന്ന ഡോ. മീനാക്ഷി ഔദ്യോഗിക നടപടികൾ ആരംഭിച്ചു. പനിക്കാലം മുൻനിർത്തി വകുപ്പിലെ ദീർഘാവധിക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ആദ്യ സർക്കുലർ അവർ പുറത്തിറക്കി.(DHS Leadership Crisis Kerala Health Department Dispute)

പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ മെഡിക്കൽ ഓഫീസർമാരും ആശുപത്രികൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തണം. ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. ഡോക്ടർമാർ കൃത്യസമയത്ത് ഒ.പിയിൽ എത്തണമെന്ന് കർശന നിർദ്ദേശം നൽകി.

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവുമായി ഡോ. റീന കെ.ജെ. ഇന്നലെ രാവിലെ ഡിഎച്ച്എസ് ആസ്ഥാനത്തെത്തിയെങ്കിലും ഡോ. മീനാക്ഷി കസേര ഒഴിഞ്ഞുനൽകിയില്ല. സർക്കാർ ഉത്തരവ് ലഭിക്കാതെ മാറാൻ കഴിയില്ലെന്ന നിലപാടിലാണ് ഡോ. മീനാക്ഷി. ഓഫീസ് സമയം മുഴുവൻ ഇരു ഡോക്ടർമാരും മുഖാമുഖം കസേരകളിലിരുന്ന് പ്രതിഷേധിച്ച സാഹചര്യം വരെ ഉണ്ടായി.

Story Summary 

The leadership crisis at the Kerala Health Department continues as Dr. V. Meenakshi remains in the Director of Health Services (DHS) chair despite Dr. Reena K.J. presenting an Administrative Tribunal order for her reinstatement. Amidst the standoff, Dr. Meenakshi has begun issuing administrative directives, including restrictions on long leaves for staff and mandatory hospital monitoring to combat rising seasonal fevers.

Clickable Info Box