തിരുവനന്തപുരം: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വിപുലമായ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ‘കേരള നോളജ് വാലി’ പദ്ധതിക്ക് 100 കോടി രൂപ സർക്കാർ വകയിരുത്തി.(Kerala Budget 2026 Allocates Funds For Knowledge Valley And Tribal University)
ഉന്നത വിദ്യാഭ്യാസ രംഗത്ത് റാങ്കിംഗിൽ മുന്നിലുള്ള ലോകോത്തര സർവകലാശാലകളുടെ കേന്ദ്രങ്ങൾ കേരളത്തിലെത്തിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിദേശത്തേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ പോകേണ്ട സാഹചര്യം ഒഴിവാക്കി, അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിൽ തന്നെ ലഭ്യമാക്കും.
ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വയനാട്ടിൽ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കും. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കേരളത്തിലെ യുവാക്കളെ സംസ്ഥാനത്ത് തന്നെ നിലനിർത്താനും, അവരുടെ നൈപുണ്യത്തെ ആഗോള തൊഴിൽ വിപണിക്ക് അനുസൃതമായി വളർത്തിയെടുക്കാനുമുള്ള സമഗ്രമായ ഇടപെടലുകളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഉദ്ദേശിക്കുന്നത്.
Story Summary
In a major push for higher education, the UDF government budget has allocated ₹100 crore for the ‘Kerala Knowledge Valley’ project, aimed at establishing international university centers within the state to attract top global rankings. Additionally, ₹50 crore has been earmarked to set up a new Tribal University in Wayanad, prioritizing educational accessibility for marginalized communities and curbing student migration.

