Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala
HomeKeralaസൗത്ത് സുഡാനിൽ നിന്നെത്തിയ സ്ത്രീ കോട്ടയം മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ: എബോളയെന്ന്...

സൗത്ത് സുഡാനിൽ നിന്നെത്തിയ സ്ത്രീ കോട്ടയം മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ: എബോളയെന്ന് സംശയം | Ebola Scare

🎙️ Latest Podcast

കോട്ടയം: സൗത്ത് സുഡാനിൽ നിന്നെത്തിയ 52-കാരിക്ക് എബോളയെന്ന് സംശയം. ഇതേത്തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിൽ അതീവ ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.(Ebola Scare At Kottayam Medical College As Woman Returns From South Sudan)

കടുത്ത പനിയെത്തുടർന്ന് ഇന്നലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ, കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രോഗിയെ മെഡിക്കൽ കോളേജിലെ പ്രത്യേക ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു.

രോഗിയുടെ സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ എബോളയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Story Summary

A 52-year-old woman, who recently returned from South Sudan, has been placed in an isolation ward at the Kottayam Medical College Hospital on suspicion of Ebola. Health authorities have sent her samples for testing and formed a medical board to monitor her condition, while contact tracing is underway as a precautionary measure.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.