Description
Digital Voice of Kerala
Wednesday, June 17, 2026

Digital Voice of Kerala
HomeKeralaമാസപ്പടി കേസ്: ഒടുവിൽ ഇഡിക്ക് മുന്നിൽ ഹാജരായി വീണ; നിർണ്ണായക ചോദ്യം...

മാസപ്പടി കേസ്: ഒടുവിൽ ഇഡിക്ക് മുന്നിൽ ഹാജരായി വീണ; നിർണ്ണായക ചോദ്യം ചെയ്യൽ | Veena Appears Before ED

🎙️ Latest Podcast

കൊച്ചി: വിവാദമായ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ. ബുധനാഴ്ച രാവിലെ 10.30-ഓടെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്.(Veena Appears Before ED In Kochi For Questioning Over CMRL Case)

സിഎംആർഎല്ലും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് എന്ന സ്ഥാപനവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിശദമായ അന്വേഷണമാണ് ഇഡി നടത്തുന്നത്. കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെയും ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്ത, ഡയറക്ടർ ജയ കർത്ത തുടങ്ങിയവരെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളും ലഭ്യമായ തെളിവുകളും അടിസ്ഥാനമാക്കിയാണ് വീണയെ ചോദ്യം ചെയ്യുന്നത്.

നേരത്തെ വെള്ളിയാഴ്ച ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിരുന്നെങ്കിലും, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ സാവകാശം തേടുകയായിരുന്നു. തുടർന്നാണ് ഇന്നത്തെ തീയതിയിൽ ഹാജരാകാൻ ഇഡി പുതിയ സമൻസ് നൽകിയത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് സി എം ആർ എൽ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് ഇഡി അന്വേഷണം കൂടുതൽ ശക്തമാക്കിയത്.

Story Summary

Veena, daughter of the Leader of the Opposition Pinarayi Vijayan, appeared before the Enforcement Directorate (ED) in Kochi for questioning regarding the alleged money-laundering case linked to the CMRL monthly pay-off controversy.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.