HomeEntertainmentവലിയൊരു ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിനോദ് കോവൂർ; ഫ്ലാറ്റിലെ...

വലിയൊരു ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിനോദ് കോവൂർ; ഫ്ലാറ്റിലെ വാട്ടർ ടാങ്കിൽ വീണു, വാരിയെല്ലിന് പരിക്ക് | actor Vinod Kovoor accident water tank

കോഴിക്കോട്: താൻ താമസിക്കുന്ന ഫ്ലാറ്റിലെ തുറന്നുകിടന്ന കോൺക്രീറ്റ് വാട്ടർ ടാങ്കിലേക്ക് വീണ് വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിവരം പങ്കുവെച്ച് പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ താരം വിനോദ് കോവൂർ (actor Vinod Kovoor accident water tank). വീഴ്ചയിൽ ടാങ്കിന്റെ വട്ടത്തിൽ കൈകൊണ്ട് പിടിച്ചുകിടക്കാൻ സാധിച്ചതു കൊണ്ട് മാത്രമാണ് ജീവൻ തിരിച്ചു കിട്ടിയതെന്നും എന്നാൽ വാരിയെല്ലിന് കടുത്ത ചതവേറ്റിട്ടുണ്ടെന്നും താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ജനപ്രിയ പരമ്പരയായ ‘മറിമായം’ ഷൂട്ടിംഗ് കഴിഞ്ഞ് ഫ്ലാറ്റിൽ തിരിച്ചെത്തിയ വിനോദ്, വേസ്റ്റ് കളയാനായാണ് വളർത്തുനായ സിയയോടൊപ്പം താഴത്തെ കാർ പാർക്കിംഗ് ഏരിയയിലേക്ക് ഇറങ്ങിയത്. വേസ്റ്റ് കളഞ്ഞ ശേഷം കൈ കഴുകാൻ പൈപ്പിനടുത്തേക്ക് നടന്നപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ കോൺക്രീറ്റ് വാട്ടർ ടാങ്കിലേക്ക് വീണത്. സാധാരണയായി ടാങ്കിന്റെ മുകളിലൂടെ നടക്കാറുള്ളതാണെന്നും എന്നാൽ ഇരുമ്പിന്റെ അടപ്പ് ശരിയായ രീതിയിൽ അടയ്ക്കാതിരുന്നതിനാലാണ് ചവിട്ടിയ പാടെ മൂടി തുറന്ന് താഴേക്ക് പതിച്ചതെന്നും അദ്ദേഹം പറയുന്നു.

“വീഴ്ചയുടെ ആഘാതത്തിൽ ടാങ്കിന്റെ വായുവട്ടത്തിന്റെ അരികിൽ എങ്ങനെയോ പിടിത്തം കിട്ടിയതുകൊണ്ട് ഞാൻ ആഴമുള്ള ടാങ്കിലേക്ക് തൂങ്ങിക്കിടന്നു. ശരീരം എവിടെയോ ശക്തിയായി അടിച്ചതിന്റെ കടുത്ത വേദനയുണ്ടായിരുന്നു. ടാങ്കിൽ നിന്നും മുകളിലേക്ക് കയറാൻ രണ്ട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഉറക്കെ ശബ്ദമുണ്ടാക്കിയെങ്കിലും ആരും കേട്ടില്ല. ഒപ്പമുണ്ടായിരുന്ന പപ്പി സിയ മോൾ ടാങ്കിന് ചുറ്റും പരിഭ്രാന്തിയോടെ ഓടി നടക്കുന്നുണ്ടായിരുന്നു. ഒടുവിൽ നടത്തിയ കഠിന ശ്രമത്തിലാണ് ഞാൻ പുറത്തെത്തിയത്,” വിനോദ് കോവൂർ ഫേസ്ബുക്കിൽ കുറിച്ചു.

ടാങ്കിൽ നിന്നും പുറത്തിറങ്ങി നടക്കാൻ തുടങ്ങിയപ്പോഴേക്കും ഇടുപ്പിനും വാരിയെല്ലിനും കടുത്ത വേദന അനുഭവപ്പെടുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്തു. തുടർന്ന് ഭാര്യ ദേവുവിനെയും സെക്യൂരിറ്റിയെയും ഫ്ലാറ്റിലെ മറ്റ് താമസക്കാരെയും വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ തൊട്ടടുത്തുള്ള നോർത്ത് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. എക്സ്റേ പരിശോധനയിൽ എവിടെയും പൊട്ടലുകൾ (Fracture) ഇല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചെങ്കിലും വാരിയെല്ലിന് കടുത്ത ചതവുണ്ട്. 48 മണിക്കൂർ കഴിഞ്ഞിട്ടും വേദന മാറിയില്ലെങ്കിൽ സി.ടി സ്കാൻ ചെയ്യണമെന്ന നിർദ്ദേശത്തോടെ നിലവിൽ ഫ്ലാറ്റിൽ പൂർണ്ണ വിശ്രമത്തിലാണ് താരം.

ടാങ്കിൽ നിറയെ വെള്ളമുണ്ടായിരുന്നതിനാലും തലയ്ക്കോ നട്ടെല്ലിനോ പരിക്കേൽക്കാത്തതിനാലും വലിയൊരു ദുരന്തമാണ് ഒഴിവായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. വാരിയെല്ലിന് പരിക്കേറ്റതിനാൽ ദീർഘശ്വാസമെടുക്കുമ്പോൾ പോലും വലിയ വേദനയുണ്ടെന്ന് വിനോദ് പറയുന്നു. മറിമായം പരമ്പരയുടെ പുതിയ എപ്പിസോഡുകളുടെ ഷൂട്ടിംഗ് തുടങ്ങിയതേയുള്ളൂ എന്നും ഈ പരിക്കുകാരണം ബാക്കി ഭാഗങ്ങളിൽ അഭിനയിക്കാൻ പറ്റാത്തതിൽ വലിയ വിഷമമുണ്ടെന്നും വ്യക്തമാക്കിയ താരം പ്രേക്ഷകരുടെ പ്രാർത്ഥനയും അഭ്യർത്ഥിച്ചിട്ടുണ്ട്. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ വിനോദ് കോവൂർ ആദാമിന്റെ മകൻ അബു, പുതിയ തീരങ്ങൾ, 101 ചോദ്യങ്ങൾ, വല്ലാത്ത പഹയൻ തുടങ്ങിയ നിരവധി സിനിമകളിലൂടെയും മറിമായം പരമ്പരയിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ്.

Story Summary:
Famous Malayalam television and film actor Vinod Kovoor had a narrow escape after accidentally falling into an open concrete water tank at his apartment complex. The incident occurred at 10:30 PM when he went to dispose of waste. He managed to hang onto the rim of the deep tank, preventing a fatal drop. He suffered severe contusions on his ribs and is currently on bed rest, putting his ‘Marimayam’ serial shoot on temporary hold.

WhatsApp Channel Banner

Latest updates

ലക്ഷ്മിപ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതി; എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് കോടതി...

കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ (Ansiba Hassan Lakshmipriya) എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. പരാതിയിൽ കേസെടുക്കാവുന്ന...

പൊലീസ് അസോസിയേഷനുകള്‍ പനഃക്രമീകരിച്ച് സർക്കാർ; ഇനി മുതൽ...

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ സംഘടനാ സംവിധാനത്തിൽ വൻ പുനഃസംഘടന നടപ്പാക്കി ആഭ്യന്തര വകുപ്പ് (Kerala Police Association). പൊലീസ് അസോസിയേഷനുകൾ പുനഃക്രമീകരിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പുതിയ തീരുമാനപ്രകാരം ഇനി മുതൽ കേരള...

ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ...

കൊച്ചി: ലഹരിമരുന്ന് വ്യാപനത്തിനെതിരായ ഓപ്പറേഷൻ തൂഫാൻ (Operation Toofan) നടപടികളുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക പരിശോധനയിൽ എംഡിഎംഎ കൈവശംവെച്ചിരുന്ന രണ്ട് പേർ അറസ്റ്റിലായി. തൃക്കാക്കരയിലും കാക്കനാട്ടുമായി നടത്തിയ പരിശോധനകളിലാണ് പ്രതികൾ...

കോഴിക്കോട് സഹകരണ ബാങ്ക് ശാഖ മാനേജറെ മരിച്ച നിലയിൽ...

കോഴിക്കോട്: കോഴിക്കോട് കക്കട്ടിൽ സഹകരണ ബാങ്കിന്റെ തളീക്കര ശാഖ മാനേജരും സി.പി.എം പ്രാദേശിക നേതാവുമായ ഗനീഷ് കുമാർ പി.കെ.യെ മരിച്ച നിലയിൽ കണ്ടെത്തി (CPM leader found dead Kozhikode). വീടിന് സമീപത്തെ...

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...