HomeKerala‘അവരെ വെച്ച് 48 കണ്ടന്റുകൾ ചെയ്തു, കിട്ടിയ വരുമാനത്തിൽ നിന്നും ഒരു...

‘അവരെ വെച്ച് 48 കണ്ടന്റുകൾ ചെയ്തു, കിട്ടിയ വരുമാനത്തിൽ നിന്നും ഒരു തുക രേണുവിന് നൽകും’; യൂട്യൂബർ സായ് കൃഷ്ണ | Youtuber Sai Krishna Secret Agent Renu Sudhi

കൊച്ചി: അന്തരിച്ച പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്ക് ബ്രെസ്റ്റ് കാൻസർ (സ്തനാർബുദം) സ്ഥിരീകരിച്ച വാർത്തയ്ക്ക് പിന്നാലെ, മാതൃകാപരമായ പ്രഖ്യാപനവുമായി പ്രമുഖ യൂട്യൂബർ സായ് കൃഷ്ണ (Youtuber Sai Krishna Secret Agent Renu Sudhi) (സീക്രട്ട് ഏജന്റ്). രേണു സുധിയുടെ പേരിൽ താൻ ചെയ്ത വീഡിയോകളിൽ നിന്ന് ലഭിച്ച വരുമാനത്തിന്റെ ഒരു വിഹിതം അവരുടെ ചികിത്സാ സഹായത്തിനായി കൈമാറുമെന്ന് സായ് കൃഷ്ണ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ രേണുവിനെ വെച്ച് വലിയ രീതിയിൽ കണ്ടന്റുകൾ നിർമ്മിച്ച മറ്റ് ക്രിയേറ്റർമാരും ഈ രീതി പിന്തുടർന്നാൽ അവർക്ക് ആരുടെയും മുന്നിൽ കൈനീട്ടാതെ ചികിത്സ പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ബ്രെസ്റ്റ് കാൻസർ മൂന്നാം ഘട്ടത്തിലാണെന്ന (Stage 3 Breast Cancer) വിവരം രേണു സുധി തന്നെയാണ് അടുത്തിടെ ഒരു അഭിമുഖത്തിലൂടെ ആരാധകരെ അറിയിച്ചത്. നിലവിൽ ഇതിനായുള്ള ചികിത്സകൾ ആരംഭിച്ച രേണുവിന് വലിയ തോതിലുള്ള പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് സായ് കൃഷ്ണ തന്റെ നിലപാട് വ്യക്തമാക്കിയത്.

“രേണു സുധിയെ കുറിച്ച് ഞാൻ ഒരുപാട് കണ്ടന്റുകൾ ചെയ്തിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 48 വീഡിയോകൾ. അവരെ വിമർശിച്ചും പിന്തുണച്ചും ഒക്കെ സംസാരിച്ചിട്ടുണ്ട്. ഈ 48 കണ്ടന്റുകൾ ചെയ്തതുകൊണ്ട് തന്നെ അതിൽ നിന്നും അത്യാവശ്യം നല്ലൊരു വരുമാനം (Revenue) എനിക്ക് യൂട്യൂബിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അതിൽ നിന്നൊരു തരക്കേടില്ലാത്ത തുക ഞാൻ രേണുവിന് കൊടുക്കും. നമുക്ക് കാശുണ്ടാക്കാൻ കണ്ടന്റ് തന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ ഇങ്ങനെ ഒരു സാഹചര്യം വരുമ്പോൾ സഹായിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നുന്നു. അവരെ വെച്ച് കണ്ടന്റുണ്ടാക്കിയ മറ്റുള്ളവരും തങ്ങളുടെ വരുമാനത്തിൽ നിന്ന് ഒരിത്തിരി തുക നൽകിയാൽ അവർക്ക് സമാധാനത്തോടെ മെഡിക്കൽ ജേണി പൂർത്തിയാക്കാം. അവർ കാൻസറിനെ അതിജീവിച്ച് ശക്തമായി തിരിച്ചുവരട്ടെ,” സായ് കൃഷ്ണ പറഞ്ഞു.

രേണു സുധിയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ വരുന്ന കടുത്ത നെഗറ്റീവ് കമന്റുകളെ കുറിച്ചും സായ് കൃഷ്ണ പ്രതികരിച്ചു. ഇങ്ങനെ ഒരു ഗുരുതരമായ മെഡിക്കൽ അവസ്ഥയുണ്ടെന്ന് പറഞ്ഞിട്ട് പോലും പലരും അത് വിശ്വസിക്കാതെ മോശം കമന്റുകൾ ഇടുന്നുണ്ട്. അതിന് കാരണക്കാരായവരിൽ കണ്ടന്റ് ക്രിയേറ്റർമാരായ തങ്ങൾക്കും പങ്കുണ്ടെന്ന് അദ്ദേഹം സ്വയംവിമർശനം നടത്തി. തങ്ങളെപ്പോലുള്ളവർ ചെയ്ത വീഡിയോകളാണ് ജനങ്ങളിൽ അത്തരം ഒരു ഇംപാക്ട് ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ കമന്റ് ഇടുന്നവരെ കുറ്റം പറയാൻ തനിക്ക് അർഹതയില്ലെന്നും, അവരോട് നെഗറ്റീവ് കമന്റുകൾ ഒഴിവാക്കാൻ അഭ്യർത്ഥിക്കുക മാത്രമേ ചെയ്യാനുള്ളൂ എന്നും സായ് കൃഷ്ണ കൂട്ടിച്ചേർത്തു.

കൊല്ലം സുധിയുടെ വിയോഗത്തിന് ശേഷം സോഷ്യൽ മീഡിയയിലെ ആൽബങ്ങളിലും റീലുകളിലുമൊക്കെ രേണു സുധി സജീവമായിരുന്നു. മെയിൻസ്ട്രീം വൺ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവർ തുറന്നുപറഞ്ഞത്. നിലവിൽ ചികിത്സ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന രേണു, തന്റെ ആരോഗ്യ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്നുണ്ട്.

Story Summary: Youtuber Sai Krishna (Secret Agent) announced that he will share a portion of the revenue generated from 48 video contents he made about Renu Sudhi towards her cancer treatment. Renu Sudhi, wife of late actor Kollam Sudhi, recently revealed that she is battling Stage 3 breast cancer. Sai Krishna urged other content creators who used her name for views to follow suit so she could complete her medical journey with financial dignity.

WhatsApp Channel Banner

Latest updates

ലക്ഷ്മിപ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതി; എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് കോടതി...

കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ (Ansiba Hassan Lakshmipriya) എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. പരാതിയിൽ കേസെടുക്കാവുന്ന...

പൊലീസ് അസോസിയേഷനുകള്‍ പനഃക്രമീകരിച്ച് സർക്കാർ; ഇനി മുതൽ...

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ സംഘടനാ സംവിധാനത്തിൽ വൻ പുനഃസംഘടന നടപ്പാക്കി ആഭ്യന്തര വകുപ്പ് (Kerala Police Association). പൊലീസ് അസോസിയേഷനുകൾ പുനഃക്രമീകരിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പുതിയ തീരുമാനപ്രകാരം ഇനി മുതൽ കേരള...

ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ...

കൊച്ചി: ലഹരിമരുന്ന് വ്യാപനത്തിനെതിരായ ഓപ്പറേഷൻ തൂഫാൻ (Operation Toofan) നടപടികളുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക പരിശോധനയിൽ എംഡിഎംഎ കൈവശംവെച്ചിരുന്ന രണ്ട് പേർ അറസ്റ്റിലായി. തൃക്കാക്കരയിലും കാക്കനാട്ടുമായി നടത്തിയ പരിശോധനകളിലാണ് പ്രതികൾ...

കോഴിക്കോട് സഹകരണ ബാങ്ക് ശാഖ മാനേജറെ മരിച്ച നിലയിൽ...

കോഴിക്കോട്: കോഴിക്കോട് കക്കട്ടിൽ സഹകരണ ബാങ്കിന്റെ തളീക്കര ശാഖ മാനേജരും സി.പി.എം പ്രാദേശിക നേതാവുമായ ഗനീഷ് കുമാർ പി.കെ.യെ മരിച്ച നിലയിൽ കണ്ടെത്തി (CPM leader found dead Kozhikode). വീടിന് സമീപത്തെ...

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...