Description
Digital Voice of Kerala
Wednesday, June 17, 2026

Digital Voice of Kerala
HomeKeralaകാഫിർ സ്ക്രീൻ ഷോട്ട് കേസ്: ജിതിനെ കസ്റ്റഡിയിൽ വാങ്ങാൻ SIT, 200ഓളം...

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ജിതിനെ കസ്റ്റഡിയിൽ വാങ്ങാൻ SIT, 200ഓളം പേർക്ക് വ്യാജ സ്ക്രീൻഷോട്ട് ഫോർവേഡ് ചെയ്തതായി വിവരം | Kafir screenshot case

🎙️ Latest Podcast

കോഴിക്കോട് : വിവാദമായ ‘കാഫിർ’ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതം. അറസ്റ്റിലായ ജിതിൻ ഏകദേശം 200 പേർക്ക് വാട്സാപ്പിലൂടെ ഈ വ്യാജ സ്ക്രീൻ ഷോട്ട് ഫോർവേഡ് ചെയ്തതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.(Kafir screenshot case, SIT Investigation intensifies)

ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യൽ മുന്നോട്ട് കൊണ്ടുപോകാനാണ് പോലീസിന്റെ തീരുമാനം. പ്രതി ജിതിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി ഇന്ന് തന്നെ കോടതിയിൽ അപേക്ഷ നൽകും.

വ്യാജ സ്ക്രീൻ ഷോട്ട് നിർമ്മിച്ചത് ആരാണെന്നും, ഇതിന് പിന്നിൽ ആരുടെയെങ്കിലും വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നോ എന്നും കണ്ടെത്തുകയാണ് കസ്റ്റഡിയിലൂടെ പോലീസ് ലക്ഷ്യമിടുന്നത്.

Story Summary

The investigation into the ‘Kafir’ screenshot case has intensified as the police discovered that the accused, Jithin, forwarded the fake image to over 200 people via WhatsApp. The Special Investigation Team (SIT) is now seeking his custody to identify the original creator of the fake content and determine if he was acting under external instructions, while also warning that others who shared the image will face legal action.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.