HomeKeralaക്ഷേത്രത്തിലെ 20 പവനിലേറെ സ്വര്‍ണം മോഷ്ടിച്ചു; മുൻ എക്സിക്യൂട്ടീവ് ഓഫീസർ ...

ക്ഷേത്രത്തിലെ 20 പവനിലേറെ സ്വര്‍ണം മോഷ്ടിച്ചു; മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ | Balussery Temple Gold Theft

കോഴിക്കോട്: ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ സ്വർണ്ണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു (Balussery Temple Gold Theft). മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ നിന്ന് 20 പവനിലേറെ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ നിയമനടപടികൾ വൈകുന്നതിനെതിരെ ഭക്തജനങ്ങളും നാട്ടുകാരും പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

എട്ട് മാസം മുൻപ് നടന്ന ഔദ്യോഗിക ഓഡിറ്റിംഗിലാണ് വലിയ തോതിൽ സ്വർണ്ണം കാണാതായ വിവരം പുറത്തുവന്നത്. കോട്ട ക്ഷേത്രത്തിന് പുറമേ ഇയാൾക്ക് ചുമതലയുണ്ടായിരുന്ന മറ്റ് മൂന്ന് ക്ഷേത്രങ്ങളിൽ നിന്നും സമാനമായ രീതിയിൽ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ശബരിമല സ്വർണ്ണക്കവർച്ചാ വിവാദത്തിന് പിന്നാലെ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ മോഷണക്കേസിൽ, നീണ്ട എട്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് മുൻ ഉദ്യോഗസ്ഥനെതിരെ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും.

Summary: T.T. Vinodan, a former executive officer, has been arrested by Balussery police in connection with the theft of over 20 sovereigns of gold ornaments from the Kotta Vettakkorumakan Temple. The theft was uncovered during an audit conducted eight months ago, which also revealed similar disappearances of gold from three other temples under his former jurisdiction. The arrest follows widespread public protest over the delay in legal action regarding the high-profile temple theft case under the Malabar Devaswom Board.

WhatsApp Channel Banner

Latest updates

‘ഞങ്ങളോട് ലോകത്തിനാകെ അസൂയ’; അർജന്റീനയെ ലോകകപ്പിൽ നിന്ന് വിലക്കണമെന്ന...

ബ്യൂണസ് അയേഴ്സ്: ഭാവിയിലെ ഫിഫ ലോകകപ്പുകളിൽ നിന്ന് അർജന്റീനയെ വിലക്കണമെന്ന ആവശ്യവുമായി സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ പ്രചാരണം നടക്കുന്നതിനിടെ, രാജ്യത്തെ പിന്തുണച്ച് രംഗത്തെത്തി പ്രസിഡന്റ് ഹാവിയർ മിലെയ് (Javier Milei Argentina World...

ആലുവ ശിവരാത്രി മണപ്പുറത്ത് യുവാവിന്റെ ബൈക്കിന് തീയിട്ടു; പ്രതിയെ...

ആലുവ: എറണാകുളം ആലുവ ശിവരാത്രി മണപ്പുറത്ത് മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിന്റെ ബൈക്കിന് തീയിട്ട സംഭവത്തിൽ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി (Aluva bike set on fire). പെരുമ്പാവൂർ അല്ലപ്ര സ്വദേശിയായ...

വ്യാജ പെൻഷൻ വാർത്ത: ജനം ടിവി, കർമ ന്യൂസ്,...

കണ്ണൂർ: മുൻ എംപിയും സിപിഎം നേതാവുമായ പി.കെ. ശ്രീമതിക്കെതിരെ വ്യാജ പെൻഷൻ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ ജനം ടിവി, കർമ ന്യൂസ്, സുദിനം ഉൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ടവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ...

‘ഇവിഎം ഹാക്കിംഗ് ആരോപണം പാർട്ടിക്കുള്ളിൽ ഒതുക്കാനാകില്ല’; കേന്ദ്ര ആഭ്യന്തര...

കാസർകോട്: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ഹാക്കിംഗ് സംബന്ധിച്ച ആരോപണങ്ങൾ ഗൗരവതരമാണെന്നും അത് പാർട്ടിക്കുള്ളിലെ ചർച്ചയായി ഒതുക്കാൻ കഴിയില്ലെന്നും കോൺഗ്രസ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ (Rajmohan Unnithan EVM Hacking Allegations). ആരോപണങ്ങൾ...

‘വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയത് ബിജെപി അജണ്ട’;...

തിരുവനന്തപുരം: വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്ന വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ (Pinarayi Vijayan Waqf Board). വഖഫ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതിന്റെ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....