HomeWorldപുരുഷന്മാരെ കൊലപ്പെടുത്തുന്നു, ശവശരീരങ്ങൾ കുളിപ്പിച്ച് വസ്ത്രം ധരിപ്പിക്കുന്നു; പിന്നാലെ മൃതദേഹവുമായി ലൈംഗിക...

പുരുഷന്മാരെ കൊലപ്പെടുത്തുന്നു, ശവശരീരങ്ങൾ കുളിപ്പിച്ച് വസ്ത്രം ധരിപ്പിക്കുന്നു; പിന്നാലെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു; സ്വവർഗ്ഗാനുരാഗിയായ ഡെന്നിസ് നിൽസെൻ എന്ന കൊടുംകുറ്റവാളിയുടെ കഥ | Dennis Nilsen

1983, ഫെബ്രുവരി, ലണ്ടനിലെ ക്രാൻലി ഗാർഡൻസിലെ (Cranley Gardens) ഡ്രൈനേജിൽ എന്തോ തകരാർ സംഭവിച്ചിരിക്കുന്നു. അത് നന്നാകുവാനായി ഒരു പ്ലമ്പർ എത്തുന്നു. പുറമെ നോക്കുമ്പോൾ ഡ്രൈനേജിൽ യാതൊരു പ്രശനവും ഉള്ളതായി ആദ്യമൊന്നും പ്ലമ്പറിന് തോന്നുന്നില്ല. കൂടുതൽ പരിശോധനയ്ക്കായി അയാൾ മാൻഹോളിലേക്ക് ഇറങ്ങി നോക്കുന്നു, ഈ വേളയിൽ ഒരു ഇറച്ചി കഷണം പോലുള്ള ഒരു വസ്തു അയാളുടെ ശ്രദ്ധയിൽപ്പെടുന്നു. ഏതാണ് അത് എന്ന് അറിയുവാൻ വേണ്ടി ആ അയാളുടെ അയാൾ കൈയിലെടുക്കുന്നു, അപ്പോഴാണ് അത് വേവിച്ച ഇറച്ചി കഷണമാണ് എന്ന് മനസിലാകുന്നു. സംശയം തോന്നിയ പ്ലംബർ ഓരോ പൈപ്പുകളായി പരിശോധിക്കുന്നു. അങ്ങനെ, സമാനമായ മൂന്ന് ഇറച്ചി കഷണങ്ങൾ കൂടി ലഭിക്കുന്നു.

ആദ്യം ഇവ മൃഗങ്ങളുടെ വേവിച്ച അവശിഷ്ട്ടങ്ങൾ ആകാം എന്നാണ് പ്ലമ്പർ കരുതിയിരുന്നത്. അഴുക്കുചാലിൽ നിന്ന് പുറപ്പെടുന്ന പൈപ്പിൽ നിന്ന് ചില മാംസക്കഷണങ്ങളും അസ്ഥികളും കണ്ടുകിട്ടുന്നതോടെ ഇവ മനുഷ്യന്റേതാകമോ എന്ന സംശയം പ്ലമ്പറിൽ ജനിക്കുന്നു. തുടർന്ന് തനിക്ക് കിട്ടിയ ഇറച്ചി കഷണങ്ങൾ സൂപ്പർവൈസറിനെ കാണിക്കുന്നു. സൂപ്പർവൈസർ ഈ വിവരം ക്രാൻലി ഗാർഡൻസിലെ ചില അന്തേവാസികളെ അറിയിക്കുന്നു. അധികം വൈകാതെ വിവരം പോലീസിനെയും അറിയിക്കുന്നു. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു. സംശയദൂരീകരണത്തിനായി ഡ്രൈനേജിൽ നിന്നും കണ്ടുകിട്ടയ ഇറച്ചി കഷണങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കുന്നു. ഒടുവിൽ പരിശോധന ഫലം പുറത്തുവരുന്നു. ഒരു മനുഷ്യന്റെ കഴുത്തിലെ അസ്ഥികളായിരുന്നു പൈപ്പിൽ നിന്നും കണ്ടെത്തിയത്. ഡ്രൈനേജിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടങ്ങളെ പിൻപറ്റി നടത്തിയ അന്വേഷണത്തിൽ ചുരുളഴിയുന്നത് ഡെന്നിസ് നിൽസെൻ (Dennis Nilsen) നടത്തിയ ക്രൂരതയുടെ കഥകളായിരുന്നു.

പന്ത്രണ്ടോളം പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച കൊലപ്പെടുത്തിയ കുറ്റവാളി. ഇരകളെ കൊലപ്പെടുത്തിയ ശേഷം ശവശരീരവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. ഇരകളെ വഞ്ചനയിലൂടെ അയാളിലേക്ക് അടുപ്പിക്കുന്നു, ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നു. തന്റെ ഇരകളെ കൊലപ്പെടുത്തിയ ശേഷം ശവശരീരങ്ങൾ കുളിപ്പിച്ച് വസ്ത്രം ധരിപ്പിക്കുന്നു. അവ വളരെ കാലം സൂക്ഷിച്ചുവയ്ക്കുന്നു.

ആരാണ് ഡെന്നിസ് നിൽസെൻ

 

1945 നവംബർ 23 ന്, സ്കോട്ട്ലൻഡിലെ ഫ്രേസർബർഗിലായിരുന്നു ഡെന്നിസ് ആൻഡ്രൂ നിൽസെന്റെ (Dennis Andrew Nilsen) ജനനം. ബാല്യകാലത്ത് ഏറെ ശാന്തനും സാഹസികനുമായിരുന്നു നിൽസെൻ. ആരോട് അധികം മിണ്ടാത്ത നിൽസെന് സുഹൃത്തുക്കൾ ആരും തന്നെ ഉണ്ടായിരുന്നില്ല. നിൽസെന്റെ ഒരേയൊരു കളിക്കൂട്ടുകാരൻ അവന്റെ മുത്തച്ഛനായിരുന്നു. എന്നാൽ അപ്രതീക്ഷിതമായ മുത്തച്ഛന്റെ വിയോഗം ആ ബാലനിൽ കടുത്ത മാനസിക സംഘർഷങ്ങ്ൾക്ക് ഇടയാക്കി. പതിയെ പതിയെ സ്വന്തം കുടുംബത്തിൽ നിന്ന് പോലും അവൻ ഉൾവലിയുവാൻ തുടങ്ങി.

നിൽസെന്റെ ജീവിതം സങ്കിർണമാകുവാൻ തുടങ്ങിയത് കൗമാരം മുതലാണ്. അവൻ സ്വന്തം ലൈംഗികതയെ സംശയായികുന്നു. തനിക്ക് പുരുഷന്മാരോടാണോ അതോ സ്ത്രീകളോടാണോ ലൈംഗിക താല്പര്യം എന്ന് മനസിലാക്കുവാൻ അവന് കഴിഞ്ഞിരുന്നില്ല. ഏറെ സങ്കിർണതകൾക്കിടയിലും നിൽസെൻ പതിനഞ്ചാമത്തെ വയസ്സിൽ സൈന്യത്തിൽ ചേരുന്നു. അവിടെ പാചകക്കാരനായാണ് അവൻ ജോലി ചെയ്തിരുന്നത്. സൈനിക ജീവിത്തിനിടയിലാണ് നിൽസെന്റെ ജീവിതത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുന്ന ഒരു സംഭവം ഉണ്ടാകുന്നത്.

എല്ലാ രാത്രികളിലും പൊതിരെ മദ്യപിച്ച ലക്ക്കെട്ട് ഉറങ്ങുന്ന പതിവുണ്ടായിരുന്നു നിൽസെനും സുഹൃത്തുക്കളുമിടയിൽ. അങ്ങനെ ഒരു ദിവസം പതിവ് പോലെ നിൽസെനും സുഹൃത്തുക്കളും മദ്യപിച്ച ലഹരിയിൽ ഉറങ്ങുകയായിരുന്നു. അടുത്ത് ദിവസം ആദ്യം ഉറക്കം എഴുന്നേറ്റത് നിൽസെനായിരുന്നു. ഉറക്ക ച്ചടവിൽ ആദ്യമൊന്ന് ചടഞ്ഞിരുന്ന അവന്റെ ശ്രദ്ധ അടുത്ത് ഉറങ്ങിക്കിടന്ന സുഹൃത്തിന്റെ മേൽ പതിയുന്നു. ആ നിശ്ചല ശരീരത്തോട് അവന് വല്ലാത്തൊരു ലൈംഗിക ആകർഷണം തോന്നുന്നു. തുടർന്ന്, അവൻ ഇതൊരു പതിവാക്കി. രാത്രി കാലങ്ങളിൽ ആരുടെയെങ്കിലും കൂടെ മദ്യപിപ്പിക്കുന്നു, ബോധരഹിതനെ പോലെ ഉറങ്ങുന്നു. ആദ്യമൊക്കെ നിൽസെൻ കരുതിയത് താൻ ഇങ്ങനെ ചെയുമ്പോൾ ആർക്കെങ്കിലും അയാളോട് ലൈംഗിക ആകർഷണം തോന്നുമെന്ന്. എന്നാൽ അയാൾ പ്രതീക്ഷിച്ചത് പോലെ മറ്റു സൈനികരുടെ ഭാഗത്ത് നിന്നും അങ്ങനെ ഒരു നീക്കവും ഉണ്ടാകുന്നില്ല. അതുമാത്രമല്ല നിൽസെന്റെ ഈ പതിവ് രീതി വളരെ പെട്ടന്ന് ക്യാമ്പിൽ അകെ പാട്ടാകുന്നു. അയാളുടെ വികൃതമായ രീതികൾ ചർച്ചയാകുന്നു, ഇതിന്റെ പേരിൽ നിരന്തരം പരിഹാസങ്ങളക്ക് അയാൾ ഇരയാകുന്നു.

പതിനൊന്ന് വർഷത്തെ സൈനിക ജീവിതം അവസാനിപ്പിച്ച, തിരികെ നാട്ടിൽ എത്തുന്നു. എന്നാൽ നിൽസെൻ ഒരു സ്വവർഗാനുരാഗിയാണ് എന്ന വാർത്ത ആ നാട്ടിൽ പരക്കുന്നു. തങ്ങളുടെ മകൻ സ്വവർഗാനുരാഗിയാണ് അറിഞ്ഞ വിട്ടുകർ അവനെ കുടുംബത്തിൽ നിന്നും പുറത്താക്കുന്നു. സ്വന്തമായി ഒന്നും ഇല്ലാതെ ആരുമില്ലാതെ അവൻ അകെ തളർന്നു പോയി. ഒടുവിൽ ഒളിച്ചോട്ടം എന്നത് പോലെ നിൽസെൻ ലണ്ടൻ നഗരത്തിലേക്ക് ചേക്കേറി.

ലണ്ടൻ നഗരം…

ലണ്ടൻ നഗരം നിൽസെന്റെ സ്വഭാവത്തിനും, അയാൾ ഉള്ളിൽ ഒളിപ്പിച്ച രഹസ്യങ്ങൾക്കും ഒരു മറയായിരുന്നു.

സൈനികനായത് കൊണ്ട് തന്നെ നിൽസെന് പെട്ടന്ന് പോലീസിൽ ജോലി ലഭിക്കുന്നു. എന്നാൽ വെറും പതിനൊന്ന് മാസമാണ് അയാൾ ആ ജോലിയിൽ തുടർന്നത്. ഒന്നിന് പിറകെ ഒന്നായി അങ്ങനെ നിരവധി ജോലികളിൽ ഏർപ്പെടുന്നു. പക്ഷെ അതൊന്നും ശാശ്വതമായിരുന്നില്ല. ലണ്ടൻ നഗരത്തിൽ എത്തിയത് മുതൽ അയാൾ നിരന്തരം സ്വവർഗ്ഗാനുരാഗ ക്ലബുകളിലെ നിത്യ സാന്നിധ്യമായിരുന്നു. പല പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. ഈ ശീലം കുറച്ച് അധികം കാലം നീണ്ടു പോയി. അയാൾക്ക് അവിടെ ഒളിക്കാനോ ഭയക്കാനോ ആരും തന്നെ ഉണ്ടായിരുന്നില്ല.

1975 നവംബറിൽ, ഡേവിഡ് ഗാലിച്ചൻ (David Gallichon) എന്ന 20 വയസ്സുകാരനെ ഒരു പബ്ബിനു പുറത്ത് വച്ച് മറ്റ് രണ്ട് പുരുഷന്മാർ ഭീഷണിപ്പെടുത്തുന്നത് നിൽസെന്റെ ശ്രദ്ധയിൽപ്പെടുന്നു. ആ തർക്കത്തിൽ ഇടപെട്ട് ഗാലിച്ചനെ അയാൾ സ്വന്തം താമസസലത്ത് കൂട്ടികൊണ്ടു പോകുന്നു. ഗാലിച്ചിലും ഒരു സ്വവർഗാനുരാഗിയായിരുന്നു, അതു കൊണ്ട് തന്നെ ഗാലിച്ചിനും നിൽസെനും വളരെപ്പേട്ടന്ന് അടുക്കുന്നു. തുടർന്ന് ഇരുവരും ഒരുമിച്ച് താമസിക്കുവാൻ തീരുമാനിക്കുന്നു. ആദ്യമൊന്നും ഇരുവരും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ പതിയെ ഇരുവർക്കും ഇടയിൽ വിള്ളലുകൾ ഉണ്ടാകുവാൻ തുടങ്ങി. ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ ഗാലിച്ചൻ നിൽസെനുമായി വേർപിരിയുന്നു. ഗാലിച്ചൻ പോയതോടെ നിൽസെന്റെ ജീവിതം തകിടം മറിയുന്നു. പിന്നെയും അയാൾ ഒറ്റയ്ക്കായി. പിൽകാലത്ത് നിൽസെനെ ഒരു കൊലപാതകിയാക്കി തിരിക്കുന്നതിൽ ഈ ഒറ്റയപെടൽ പ്രധാന പങ്ക് വഹിച്ചിരുന്നു.

ആദ്യ കൊലപാതകം

 

1978,ഡിസംബർ 30, ഒരു ഗേ ക്ലബ്ബിൽ വച്ച് സ്റ്റീഫൻ ഹോംസ് എന്ന വ്യക്തിയെ പരിചയപ്പെടുന്നു. തുടർന്ന്, അവനെ നിൽസെൻ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നു. ഇരുവരും ഒരു രാത്രി ഒരുമിച്ച് പങ്കിടുന്നു. ശേഷം അടുത്ത് ദിവസം ഹോംസ് ആ വീട്ടിൽ നിന്നും പോകുവാൻ തയ്യാറാക്കുന്നു. എന്നാൽ ഹോംസ് പോകുന്നതിൽ നിൽസെന് തീരെ ഇഷ്ടപ്പെട്ടില്ല. താൻ വീണ്ടും ഒറ്റപ്പെട്ടു എന്ന തോന്നൽ അയാളിൽ ഉടലെടുത്തു യാതൊരു പ്രകോപനവും ഇല്ലാതെ, കൈയിൽ കിട്ടിയ ഒരു ടൈ കൊണ്ട് അയാൾ ഹോംസിന്റെ കഴുത്തിൽ ചുറ്റിവരിഞ്ഞു. നിൽസെന്റെ പിടിയിൽ നിന്നും രക്ഷപ്പെടുവാൻ ഹോംസ് ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. അയാൾ ശ്വാസം കിട്ടാതെ മരണപ്പെടുന്നു.

ഹോംസിനെ കൊലപ്പെടുത്തിയ ശേഷം ആഴ്ചകളോളം ആ ശവശരീരം നിൽസെൻ വീട്ടിൽ തന്നെ സൂക്ഷിക്കുന്നു. ശവശരീരം നശിപ്പിക്കുന്നത്തിന് പകരം അയാൾ അതിനെ ഒരു പങ്കാളിയായി കണക്കാകി അതിനെ സൂക്ഷിക്കുന്നു. ശരീരം അഴുക്കുന്നത് വരെ ശവശരീരവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. ഒരു പങ്കാളി എന്നത് പോലെ, അയാൾ രാവിലെ ജോലിക്ക് പോകുമ്പോൾ യാത്ര പറയുന്നു. തിരികെ എത്തിക്കഴിഞ്ഞ ശേഷം രാവിലെ കണ്ടതും, ജോലിസ്ഥലത്ത് നടന്ന് കാര്യങ്ങൾ ഓരോന്നായി വിവരിക്കുന്നു.
ഒടുവിൽ സ്വന്തം വീട്ടിനുള്ളിൽ തന്നെ ഹോംസിന്റെ ശവശരീരം സൂക്ഷിക്കുവാൻ തീരുമാനിക്കുന്നു. തടി കൊണ്ട് പാകിയ വീടിന്റെ തറ, തടിക്ഷണങ്ങൾ ഓരോന്നായി ഇളക്കിയെടുത്ത ശേഷം ഹോംസിന്റെ ശവശരീരം അതിനുള്ളിൽ വയ്ക്കുന്നു. ശേഷം ഒന്നും സംഭിച്ചിട്ടില്ലാത്തത് പോലെ താടികഷണങ്ങൾ ഓരോന്നായി തിരികെ അടുക്കിവയ്ക്കുന്നു.

കൊലപാതകം; ഒരു തുടർ പരമ്പര

നിൽസെന്റെ രണ്ടാമത്തെ ഇര കേന്നിത് കെൻ എന്ന് യുവവായിരുന്നു. കെന്നിനെയും വീട്ടിൽ കൂട്ടി കൊണ്ട് വരുന്നു. മദ്യം നൽകുന്നു. ശേഷം കഴുത്ത് ഞെരിച്ച് കൊലപെടുത്തുന്നു. ഹോംസിന് സമാനമായിരുന്നു കെന്നിന്റെയും അവസ്ഥ. ശവശരീരം അഴുക്കുന്നത് വരെ അവയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. അഴുക്കി തുടങ്ങുമ്പോൾ അവ വീട്ടിനുള്ളിൽ തന്നെ മറവ് ചെയ്യുന്നു. അങ്ങനെ ഒന്നിന് പിറകെ ഒന്നായി പതിനൊന്ന് പേരെ കൊലപ്പെടുത്തുന്നു, എല്ലാം സമാനമായ രീതിയിൽ.

ശവശരീരങ്ങളെ കുളിപ്പിച്ച് വൃത്തിയാക്കി, വസ്ത്രങ്ങൾ ധരിപ്പിച്ച്, അവ അഴുകുന്നത് വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. ശേഷം അവ വീട്ടിലെ തടി പാകിയ തറയ്ക്കുള്ളിൽ സൂക്ഷിക്കുന്നു. അതിനുള്ളിൽ സ്ഥലം തികയാതെ വന്നതോടെ, ശവശരീരങ്ങൾ വെട്ടിനുറുക്കി, കവറുകളിലാക്കി പിന്നെയും തറയിൽ തന്നെ സൂക്ഷിക്കുന്നു. വൈകാതെ അതിനുള്ളിൽ സ്ഥലം തികയാതെ വന്നതോടെ ശവശരീരങ്ങൾ അലമാരയ്ക്കുള്ളിൽ സൂക്ഷിക്കുന്നു.

ക്രാൻലി ഗാർഡൻസിലെ കൊലപാതകി

 

ക്രാൻലി ഗാർഡൻസിലേക്ക് അയാൾ താമസം മാറുന്നതിനുള്ള പ്രധാന കാരണം, എങ്ങനെയെങ്കിലും കൊലപാതകങ്ങൾ ചെയ്യുന്നതിൽ നിന്നും പിന്മാറുവാൻ വേണ്ടിയായിരുന്നു. ആദ്യത്തെ രണ്ടു കൊലപാതകങ്ങൾക്ക് ശേഷം മറ്റ് ഇരകളെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്ന ഓർമ്മ പോലും അയാൾക്ക് ഉണ്ടായിരുന്നില്ല. കാര്യം കൈവിട്ട് പോകുന്നതായി സ്വയം മനസിലാക്കിയ നിൽസെൻ, തനിക്ക് ഒരാളെ കൊലപ്പെടുത്തവൻ സാധിക്കാത്ത ഒരിടം ലക്ഷ്യമാക്കിയാണ് ഇവിടേക്ക് എത്തുന്നത്. ക്രാൻലി ഗാർഡൻസ് മൂന്ന് നിലകളുള്ള ഒരു അപ്പാർട്മെന്റായിരുന്നു, അവിടെ മൂന്നാം നിലയിലായിരുന്നു അയാളുടെ താമസം. അതുകൊണ്ട് ഇരയെ ഇവിടേക്ക് കൂട്ടികൊണ്ട് വന്നു കൊലപ്പെടുത്തവൻ സാധിക്കില്ല എന്ന സ്വയം വിശ്വസിക്കുന്നു. എന്നാൽ അയാൾ മുൻകൂട്ടി തീരുമാനിച്ചത് പോലെയായിരുന്നില്ല കാര്യങ്ങൾ മുന്നോട്ട് പോയത്.

താമസം തുടങ്ങി ഒരു മാസത്തിനുള്ളിൽ പന്ത്രണ്ടാമത്തെ ഇരയെ കൊലപ്പെടുത്തുന്നു. അങ്ങനെ പഴയതു പോലെ തന്നെ കാര്യങ്ങൾ മുന്നോട്ട് പോകുന്നു. കൊലപാതക രീതിയിൽ യാതൊരു വ്യത്യാസവും ഉണ്ടാകുന്നില്ല. എന്നാൽ പുതിയ വീട്ടിൽ ശവശരീരം മറവു ചെയുക എന്നത് ദുഷ്കരമായിരുന്നു. മുൻപ് താമസിച്ചിരുന്ന വീട് പോലെ ഇവിടെ തടികൊണ്ട് ഉണ്ടായിക്കായ തറ ആയിരുന്നില്ല. അതിനാൽ തന്നെ ശരീരങ്ങൾ ചെറിയ കഷണങ്ങളായി വെട്ടി മുറിക്കുന്നു. ആന്തരിക അവയവങ്ങൾ ഒരു ചതുപ്പ് നിലത്തിൽ ഉപേക്ഷിക്കുന്നു. ചില ശരീര ഭാഗങ്ങൾ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുന്നു. ചിലത് വേവിക്കുന്നു, എങ്ങനെ മാംസങ്ങൾ വേവിച്ച ശേഷം എല്ലിൽ നിന്നും മാംസം വേർതിരിച്ചെടുത്ത് ശേഷം അവ ടോയ്ലറ്റ് ഫ്ലെഷിൽ ഇട്ട് ഫ്ലെഷ് ചെയുന്നു. ഇങ്ങനെ തുടർച്ചയായി അഞ്ചോളം കൊലപാതകങ്ങൾ. ടോയ്ലറ്റ് ഫ്ലെഷിൽ തുടരെ എല്ലുകൾ ഉപേക്ഷിച്ചതാണ് ഒടുവിൽ നിൽസെൻ പിടിയിലാകുവാനുള്ള പ്രധാന കാരണം.

ഒടുവിൽ കുറ്റസമ്മതം

പ്ലമ്പറിന് ലഭിച്ച ഇറച്ചി കഷണങ്ങൾ മനുഷ്യന്റേതാണ് എന്ന് തെളിഞ്ഞതോടെ പോലീസ് ക്രാൻലി ഗാർഡൻസിൽ പരിശോധന നടത്തുന്നു. പോലീസിന് ഒരു കാര്യം ഉറപ്പായിരുന്നു, അപാർട്മെന്റിന്റെ ഏറ്റവും താഴത്തെ നിലയിൽ താമസിച്ചിരുന്നവർ ആകില്ല ഇതിന് പിന്നിൽ എന്ന്. ഒടുവിൽ രണ്ടും മൂന്നും നിലകളിൽ പരിശോധന നടത്തുന്നു. മൂന്നാം നിലയിൽ താമസിച്ചിരുന്ന നിൽസെന്റെ റൂമിൽ പരിശോധന നടത്തുന്നു.

മാംസം വെട്ടിമുറിക്കുവാൻ വേണ്ടി ഒരുക്കി വച്ചിരിക്കുന്ന കത്തികൾ, ചുമരിലെ രക്തക്കറകൾ, അലമാരയിൽ കവറുകളിൽ സൂക്ഷിച്ചിരുന്ന ശവശരീരങ്ങൾ. അതോടെ പോലീസ് നിൽസെനെ അറസ്റ്റ് ചെയുന്നു. അയാളെ അറസ്റ്റ് ചെയുന്ന വേളയിൽ പോലീസിനെ പോലും ഞെട്ടിച്ചു കൊണ്ട് അയാൾ പറയുന്നു- “ഞാൻ എല്ലാം തുറന്നു പറയാം. ഇവിടെ വച്ചല്ല, പോലീസ് സ്റ്റേഷനിയിൽ എത്തിയതിന് ശേഷം”. അധികം വാചക കസർത്തിന് ഇടം കൊടുക്കാതെ നിൽസെൻ എല്ലാം തുറന്നു പറയുന്നു. എന്നാൽ താൻ എത്ര പേരെയാണ് കൊന്നത് എന്ന കണക്ക് കൃത്യമായി ഓർമയില്ല, പക്ഷെ തന്റെ കൈയിൽ നിന്നും ചിലർ രക്ഷപ്പെട്ട പോയിട്ടുണ്ടെന്ന് അയാൾ കൂട്ടിച്ചേർക്കുന്നു.

 

എന്നാൽ കോടതിയിൽ വെറും 6 കൊലപാതകങ്ങൾ മാത്രമാണ് തെളിയിക്കുവാൻ കഴിഞ്ഞത്ത്. പ്രതി സ്വയം കുറ്റസമ്മതം നടത്തിയെങ്കിലും, അവ സാധുകരിക്കുവാൻ തക്ക തെളിവുകൾ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ജീവപര്യന്തം തടവിനായിരുന്നു അയാളെ കോടതി വിധിച്ചത്. എന്നാൽ 2018 മെയ് 12 ന്, നിൽസെൻ മരണപ്പെടുന്നു.

 

Summary: Dennis Nilsen, a notorious serial killer, was apprehended in 1983 after a plumber discovered human remains in the drainage system of his London apartment. He confessed to murdering several men, often engaging in necrophilia and keeping their remains as “companions” before disposing of them. This article recounts the chilling history of his crimes, his psychological struggles, and his eventual arrest and conviction.

 

WhatsApp Channel Banner

Latest updates

പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം: വിദഗ്ധ സമിതിയുടെ റിപ്പോർട്ട്...

കണ്ണൂർ: പയ്യന്നൂരിൽ ചുണ്ടിലെ മുറിവിന് സ്റ്റിച്ച് ഇടാൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ...

ഗുരുഗ്രാമിൽ വൻ അപകടം: ക്യാബിലേക്ക് ഇരുമ്പ് കമ്പികൾ തുളച്ചുകയറി...

ഗുരുഗ്രാം: ദ്വാരക എക്സ്പ്രസ് വേയിൽ അമിതവേഗതയിലെത്തിയ ക്യാബ് നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന ഇ-റിക്ഷയ്ക്ക് പിന്നിലിടിച്ച് ക്യാബ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഇ-റിക്ഷയിൽ കയറ്റിയിരുന്ന ഇരുമ്പ് കമ്പികൾ ക്യാബിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്ത് ഡ്രൈവറുടെ...

വൈദ്യുതി പ്രതിസന്ധി: നിർണ്ണായക റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്;...

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നിർണ്ണായക യോഗം ഇന്ന് ചേരും. നിലവിലെ പവർകട്ട് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനായി 200 മെഗാവാട്ട് സോളാർ...

സംസ്ഥാനത്ത് മഴ കനക്കുന്നു: ഇന്ന് നാല് ജില്ലകളിൽ യെല്ലോ...

തിരുവനന്തപുരം: കേരളത്തിൽ വടക്കൻ ജില്ലകളിൽ ഇന്നും നാളെയും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷം കനക്കുന്ന പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന്...

നിരാഹാര സമരം 21ാം ദിവസത്തിലേക്ക്: സോനം വാങ്ചുക്കിനെ ഡൽഹി...

ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്നിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലംപ്രയോഗിച്ച് സമരപ്പന്തലിൽ നിന്ന് മാറ്റി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നു...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...