Description
Digital Voice of Kerala
Wednesday, June 17, 2026

Digital Voice of Kerala
HomeKeralaസംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി: പ്രതിരോധം ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ...

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി: പ്രതിരോധം ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം | Health Minister to chair review meeting

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും. ഓൺലൈനായി നടക്കുന്ന യോഗത്തിൽ ജില്ലാ കളക്ടർമാരും മെഡിക്കൽ ഓഫീസർമാരും പങ്കെടുക്കും.(Health Minister to chair review meeting on rising infectious diseases in Kerala)

സംസ്ഥാനത്തെ നിലവിലെ രോഗവ്യാപന സാഹചര്യം, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയാണ് യോഗത്തിൽ പ്രധാനമായും ചർച്ചാവിഷയമാകുക. പ്രത്യേകിച്ച്, ഷിഗല്ല രോഗബാധ വർധിച്ചുവരുന്നത് ആരോഗ്യവകുപ്പിനെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ രോഗനിയന്ത്രണത്തിനായി ജില്ലാതലങ്ങളിൽ സ്വീകരിച്ചുവരുന്ന നടപടികൾ മന്ത്രി അവലോകനം ചെയ്യും. കൂടുതൽ ജാഗ്രതാ നിർദ്ദേശങ്ങൾ യോഗത്തിന് ശേഷം ഉണ്ടായേക്കും.

Story Summary 

The Kerala Health Minister will chair an urgent high-level review meeting today with District Collectors and Medical Officers to address the state’s rising infectious disease situation. The virtual meeting will focus on reviewing current control measures and strengthening preventative strategies, with particular concern regarding the recent increase in Shigella cases.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.