HomeKeralaവയോജന സൗഹൃദ സമൂഹം ലക്ഷ്യമാക്കി മലപ്പുറം; ജില്ലയില്‍ വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ...

വയോജന സൗഹൃദ സമൂഹം ലക്ഷ്യമാക്കി മലപ്പുറം; ജില്ലയില്‍ വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ ദിനം ആചരിച്ചു | Anti-Elder Abuse Awareness Day

റിപ്പോർട്ട്: അൻവർ ഷരിഫ്

മലപ്പുറം: മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാനും വയോജന സൗഹൃദ സമൂഹം കെട്ടിപ്പടുക്കാനുമുള്ള സന്ദേശവുമായി ജില്ലയിൽ വയോജനങ്ങളോടുള്ള അതിക്രമങ്ങൾക്കെതിരായ ബോധവത്കരണ ദിനം വിപുലമായി ആചരിച്ചു (Anti-Elder Abuse Awareness Day). മലപ്പുറം ഗവൺമെന്റ് കോളേജിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ക്ഷേേമത്തിനും സുരക്ഷയ്ക്കുമായി സമൂഹം ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയിലെ വയോജന സംരക്ഷണ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ, മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നത് നിയമപരമായ ബാധ്യത മാത്രമല്ല, ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്വമാണെന്നും വ്യക്തമാക്കി. ജനസംഖ്യാനുപാതികമായി ജില്ലയിൽ വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ കുറവാണെങ്കിലും യുവതലമുറയുടെ സജീവ ഇടപെടലിലൂടെ ഇത്തരം സംഭവങ്ങൾ പൂർണമായും ഇല്ലാതാക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മുഖേന മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും ആവശ്യമായ നിയമസഹായങ്ങളും സംരക്ഷണവും സൗജന്യമായി ലഭ്യമാക്കുന്നുണ്ടെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എം. ഷാബിർ ഇബ്രാഹിം അറിയിച്ചു.

വയോജന മേഖലയിലെ മികച്ച സേവനങ്ങൾ പരിഗണിച്ച് ഉസ്മാൻ ടി. പൂക്കോട്ടൂർ, അറുമുഖൻ എം.ബി. വള്ളുവമ്പ്രം, പോരൂർ ഉണ്ണികൃഷ്ണൻ, അഹമ്മദ് ചെള്ളി വേങ്ങര, ഇറ്റാമൻ പറമ്പൻ വേങ്ങര, ശോഭാ വിജയൻ മുണ്ടുപറമ്പ, മഹേന്ദ്ര ഭൂപതി എന്നിവരെ സബ് കലക്ടർമാരായ ദിലീപ് കെ. കൈനിക്കരയും സാക്ഷി മോഹൻയും ചേർന്ന് ആദരിച്ചു. വയോജന കമ്മിറ്റി അംഗം അഡ്വ. കെ.വി. ശിവരാമൻ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലയിലെ വിവിധ സായംപ്രഭാ ഹോമുകളിലെ മുതിർന്ന പൗരന്മാർ അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു.
ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ, ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദ് കോട്ട, ജില്ലാ വയോജന കമ്മിറ്റി അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

Summary: Malappuram district observed the Anti-Elder Abuse Awareness Day with a series of events at the Government College, aimed at building an age-friendly society. District Panchayat President P.A. Jabbar Haji inaugurated the event, emphasizing the role of youth and technology in supporting the elderly. District Collector Dr. Vinay Goyal highlighted that protecting senior citizens is a social responsibility, while Legal Services Authority Secretary M. Shabir Ibrahim noted that free legal assistance and protection are available to the elderly in the district.

WhatsApp Channel Banner

Latest updates

ലക്ഷ്മിപ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതി; എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് കോടതി...

കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ (Ansiba Hassan Lakshmipriya) എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. പരാതിയിൽ കേസെടുക്കാവുന്ന...

പൊലീസ് അസോസിയേഷനുകള്‍ പനഃക്രമീകരിച്ച് സർക്കാർ; ഇനി മുതൽ...

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ സംഘടനാ സംവിധാനത്തിൽ വൻ പുനഃസംഘടന നടപ്പാക്കി ആഭ്യന്തര വകുപ്പ് (Kerala Police Association). പൊലീസ് അസോസിയേഷനുകൾ പുനഃക്രമീകരിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പുതിയ തീരുമാനപ്രകാരം ഇനി മുതൽ കേരള...

ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ...

കൊച്ചി: ലഹരിമരുന്ന് വ്യാപനത്തിനെതിരായ ഓപ്പറേഷൻ തൂഫാൻ (Operation Toofan) നടപടികളുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക പരിശോധനയിൽ എംഡിഎംഎ കൈവശംവെച്ചിരുന്ന രണ്ട് പേർ അറസ്റ്റിലായി. തൃക്കാക്കരയിലും കാക്കനാട്ടുമായി നടത്തിയ പരിശോധനകളിലാണ് പ്രതികൾ...

കോഴിക്കോട് സഹകരണ ബാങ്ക് ശാഖ മാനേജറെ മരിച്ച നിലയിൽ...

കോഴിക്കോട്: കോഴിക്കോട് കക്കട്ടിൽ സഹകരണ ബാങ്കിന്റെ തളീക്കര ശാഖ മാനേജരും സി.പി.എം പ്രാദേശിക നേതാവുമായ ഗനീഷ് കുമാർ പി.കെ.യെ മരിച്ച നിലയിൽ കണ്ടെത്തി (CPM leader found dead Kozhikode). വീടിന് സമീപത്തെ...

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...