തിരുവനന്തപുരം: കോർപ്പറേഷനിലെ ഭരണത്തിനെതിരെയും മേയർക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി വി. ശിവൻകുട്ടി രംഗത്ത്. കോർപ്പറേഷൻ ഓഫീസിൽ റെയ്ഡ് നടത്തണമെന്നും മേയറുടെ അറിവോടെയാണ് നഗരത്തിൽ ആക്രമണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(V Sivankutty demands raid on Thiruvananthapuram Corporation office alleging mayoral complicity)
മേയറുടെ ഓഫീസിൽ ആയുധങ്ങൾ ഉണ്ടെന്നും, നഗരത്തിലെ അക്രമങ്ങൾ മേയറുടെ ഒത്താശയോടെയാണെന്നും അദ്ദേഹം പറഞ്ഞു. 19 കേസുകളിൽ പ്രതിയാണ് കൗൺസിലർ സുഗതനെന്നും കോർപ്പറേഷനിലെ ഒരു യോഗം കൂടി കഴിഞ്ഞാൽ അയാൾ അയോഗ്യനാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിലവിലെ സർക്കാർ അധ്യാപക സ്ഥലംമാറ്റ കാര്യത്തിൽ വലിയ വീഴ്ചയാണ് വരുത്തുന്നതെന്നും, അധ്യാപകർക്കിടയിൽ ഇതുമൂലം കടുത്ത അസ്വസ്ഥതയുണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി. സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയ സർക്കാർ, സാധാരണ ബസുകളെ സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ എൽ.ഡി.എഫ് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും, ഇക്കാര്യത്തിൽ യു.ഡി.എഫ് വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി.ഡി. സതീശൻ അധികാരത്തിലെത്തിയ ശേഷം ജനങ്ങളോട് നുണ പറയുകയും ഒരോ കാര്യങ്ങളിലും ‘യു-ടേൺ’ അടിക്കുകയുമാണെന്നും അദ്ദേഹം പരിഹസിച്ചു. ഔദ്യോഗിക വസതി ഒഴിയാത്ത പ്രതിപക്ഷ നേതാവിന്റെ നടപടിയെയും ശിവൻകുട്ടി വിമർശിച്ചു.
Story Summary
Former Minister V. Sivankutty has demanded a police raid on the Thiruvananthapuram Corporation office, alleging that weapons are stored in the Mayor’s office and that the Mayor is complicit in urban violence. He also criticized the current government’s handling of teacher transfers, KSRTC bus operations, and the implementation of the PM SHRI scheme, while labeling the Leader of the Opposition, V.D. Satheesan, as inconsistent and dishonest.

