HomeKerala'സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തത്, ഹൈപ്പവർ...

‘സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തത്, ഹൈപ്പവർ കമ്മിറ്റി രൂപീകരിക്കും’: ആരോഗ്യമന്ത്രി K മുരളീധരൻ | Shigella cases rise in Kerala

തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്. ഈ മാസം മാത്രം 70 ഷിഗെല്ല കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ആകെ 146 കേസുകൾ റിപ്പോർട്ട് ചെയ്യുകയും അഞ്ചുപേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.(Shigella cases rise in Kerala government forms expert committee for containment)

മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലായാണ് അഞ്ച് മരണങ്ങളും സംഭവിച്ചത്. ഇതിൽ കോഴിക്കോടും മലപ്പുറത്തും രണ്ട് മരണങ്ങൾ വീതം റിപ്പോർട്ട് ചെയ്തു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ വന്ന വീഴ്ചയും തെരഞ്ഞെടുപ്പ് തിരക്കുകളും പകർച്ചവ്യാധികൾ വ്യാപിക്കാൻ കാരണമായതായി മന്ത്രി വിലയിരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും ഉത്തരവാദിത്തം ഈ വിഷയത്തിൽ നിർണ്ണായകമാണ്.

രോഗപ്പകർച്ച നിയന്ത്രിക്കുന്നതിനായി ആരോഗ്യവകുപ്പ് പരിശോധനകൾ വിപുലീകരിച്ചു. ഓരോ സീസണിലും വരാൻ സാധ്യതയുള്ള പകർച്ചവ്യാധികളെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കുന്നതിനായി പ്രത്യേക കലണ്ടർ തയ്യാറാക്കും. പകർച്ചപ്പനി നിയന്ത്രിക്കുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി ഒരു ഹൈപ്പവർ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ചെയർമാൻ: ഡോ. എസ്.എസ്. ലാൽ (ലോകാരോഗ്യ സംഘടന കൺസൾട്ടന്റ്), കോർഡിനേറ്റർ: ഷർമിള മേരി ജോസഫ് (പ്രിൻസിപ്പൽ സെക്രട്ടറി), കൺവീനർ: ഡോ. ശ്രീജിത്ത് എൻ. കുമാർ, എന്നിവരും സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടർമാരും കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.

നിപ വൈറസ് ബാധ സംബന്ധിച്ചും മന്ത്രി വിശദീകരണം നൽകി. രോഗം സ്ഥിരീകരിച്ച ഒരാൾ ഒഴികെ സമ്പർക്കപ്പട്ടികയിലുള്ള 38 പേരിൽ 37 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. കോഴിക്കോട്ട് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.

Story Summary

Health Minister K. Muraleedharan has reported 70 new Shigella cases this month, bringing the total to 146 since January, with five fatalities across Malappuram, Kozhikode, and Thrissur. The government has formed a high-power committee of medical experts to spearhead prevention efforts and has also announced a seasonal calendar to proactively manage outbreaks in the future.

WhatsApp Channel Banner

Latest updates

കുറ്റിപ്പുറം ബസ് അപകടം: ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്...

മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു...

കുറഞ്ഞ വിലയിൽ കാർ വാഗ്ദാനം ചെയ്ത് ₹22 ലക്ഷം...

തൃശൂർ: ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയിൽ കാറുകൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു (Car fraud arrest thrissur). കാസർകോട് പള്ളിക്കര സ്വദേശി മുഹമ്മദ്...

കണ്ണൂരിൽ 69കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി...

കണ്ണൂർ: കണ്ണൂർ ചിറക്കൽ ചിറയിൽ 69 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി (Chirakkal woman found dead). ചിറക്കൽ സ്വദേശിനിയായ പുഷ്പജയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം, ഒരു വർഷം മുമ്പ്...

കോമൺവെൽത്ത് ഗെയിംസ്: റിഷികാന്ത് സിങ് ചനംബാമിക്ക് വെള്ളി; ഇന്ത്യയുടെ...

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു (Rishikanta Singh Chanambam). പുരുഷന്മാരുടെ 60 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ റിഷികാന്ത് സിങ് ചനംബാം വെള്ളി മെഡൽ സ്വന്തമാക്കി. ഇതോടെ ഗെയിംസിൽ...

ഗെയിംസ് റെക്കോർഡ് തകർത്ത് മീരാഭായ് ചാനു; കോമൺവെൽത്ത് ഗെയിംസിൽ...

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ അക്കൗണ്ട് തുറന്ന് ഭാരോദ്വഹന താരം മീരാഭായ് ചാനു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റെക്കോർഡ് തകർത്ത പ്രകടനത്തോടെയാണ് മീരാഭായ് ഇന്ത്യയ്ക്കായി ആദ്യ സ്വർണ...

DON'T MISS

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....