തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ സർക്കാർ ഉത്തരവിൽ ആരോഗ്യവകുപ്പ് തിരുത്തൽ വരുത്തി. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചതുകൊണ്ടാണ് സ്ഥാനമാറ്റം എന്ന പരാമർശം ഉത്തരവിൽ നിന്ന് ഒഴിവാക്കി. പുതിയ ഡി.എച്ച്.എസിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായാണ് സ്ഥാനമാറ്റം എന്നാണ് പുതുക്കിയ ഉത്തരവിലെ ഉള്ളടക്കം.(Kerala Health Department revises transfer order of DHS Dr K Reena)
നിപ രോഗബാധയുമായി ബന്ധപ്പെട്ട പരിശോധനാ ഫലം മറച്ചുവെച്ചു എന്ന ഗുരുതരമായ ആരോപണം ഉയർന്നതോടെയാണ് സർക്കാർ നടപടിയെടുത്തത്. നിപ ഫലം ലഭിച്ചിട്ടും അത് മുൻകൂട്ടി അറിയിക്കാതെ വകുപ്പിനുള്ളിൽ ‘തുരപ്പൻ പണി’ നടത്തിയെന്നാണ് ആരോഗ്യമന്ത്രിയുടെ ആരോപണം.
അന്ന് വൈകിട്ട് 5.30-ന് താൻ വാർത്താസമ്മേളനം നടത്തുമ്പോൾ നിപ ഫലം ലഭിച്ചിരുന്നില്ല. എന്നാൽ, അന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ റിസൾട്ട് ലഭിച്ച വിവരം ഡി.എച്ച്.എസിന് അറിയാമായിരുന്നു. എന്നിട്ടും വൈകിട്ട് ആറ് മണിയോടെയാണ് അവർ വിവരങ്ങൾ പങ്കുവെച്ചത്. സർക്കാർ സംവിധാനങ്ങളോട് പൂർണ്ണമായി സഹകരിക്കാത്ത ഉദ്യോഗസ്ഥരെ ഇനിയും മാറ്റുമെന്നും, ഇത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Story Summary
The Kerala Health Department has revised the transfer order of DHS Dr. K. Reena, removing the claim that she had requested a 15-day leave. This move follows sharp criticism and denial from Dr. Reena, even as the Health Minister stands by the decision to remove her, citing her failure to report Nipah test results promptly as a deliberate act of sabotage.

