Description
Digital Voice of Kerala
Monday, June 15, 2026

Digital Voice of Kerala
HomeKerala'പ്രിയദർശിനി പദ്ധതി സ്ത്രീപക്ഷത്തെ ചരിത്രപരമായ ഇടപെടൽ, ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കിയ ശേഷം...

‘പ്രിയദർശിനി പദ്ധതി സ്ത്രീപക്ഷത്തെ ചരിത്രപരമായ ഇടപെടൽ, ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കിയ ശേഷം മാത്രമേ ഞാന്‍ ശമ്പളം കൈപ്പറ്റുകയുള്ളൂ: CP ജോൺ | KSRTC Priyadarshini Project

🎙️ Latest Podcast

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് ഉറപ്പാക്കിയ ശേഷം മാത്രം താൻ ശമ്പളം കൈപ്പറ്റുകയുള്ളൂവെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്കായി ആർത്തവാവധി അനുവദിക്കുന്ന വിഷയം ഗൗരവമായി പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(KSRTC Priyadarshini Project, Transport Minister Promises Timely Salary And Launches Priyadarshini Scheme)

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര നൽകുന്ന ‘പ്രിയദർശിനി’ പദ്ധതി സംസ്ഥാനത്തെ സ്ത്രീപക്ഷ നയങ്ങളിലെ ചരിത്രപരമായ ഇടപെടലാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ അധികതുക സർക്കാർ കൃത്യമായി കെഎസ്ആർടിസിക്ക് നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. പാപ്പനംകോട് ഡിപ്പോയിൽ പ്രത്യേകം സജ്ജമാക്കിയ ബസിൽ കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂർ ഡിപ്പോയിലെ ഷീലയായിരിക്കും ആദ്യയാത്രയിൽ ബസ് ഓടിക്കുക. കണ്ടക്ടറും വനിത തന്നെയായിരിക്കും. തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നിന്ന് സെക്രട്ടേറിയറ്റ് വരെ മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങുന്ന വിഐപി സംഘം ഉദ്ഘാടന ബസിൽ യാത്ര ചെയ്യും.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കും. സംസ്ഥാനത്തൊട്ടാകെ 3,125 ബസുകളിൽ സൗകര്യം ലഭിക്കും. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർസ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗം സർവീസുകളിലാണ് സൗജന്യയാത്ര ലഭ്യമാകുക.

Story Summary 

Transport Minister C.P. John has pledged that he will only accept his salary after KSRTC employees receive theirs, while also announcing that the government is considering menstrual leave for female operational staff. Today marks the launch of the ‘Priyadarshini’ project, a major initiative providing free travel for all women and transgender individuals on 3,125 KSRTC ordinary bus services across Kerala.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.