HomeKeralaKSRTCയിൽ ഇനി 'പ്രിയദർശിനി' യാത്ര: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര ഇന്ന് മുതൽ,...

KSRTCയിൽ ഇനി ‘പ്രിയദർശിനി’ യാത്ര: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര ഇന്ന് മുതൽ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും | KSRTC Priyadarshini Free Travel Scheme

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും വനിതാ യാത്രക്കാർക്കൊപ്പം ആദ്യയാത്രയിൽ പങ്കുചേരും.(KSRTC Priyadarshini Free Travel Scheme to be Launched)

കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് ഓടിക്കുക. അതേസമയം, പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഎം തങ്ങളുടെ എംഎൽഎമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതൽ സൗജന്യ യാത്ര ലഭ്യമാകും. സൗജന്യ യാത്ര ലഭ്യമായ ഓർഡിനറി ബസുകൾ തിരിച്ചറിയാൻ ‘പ്രിയദർശിനി’ എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്.

യാതൊരു വരുമാന പരിധിയോ പ്രായപരിധിയോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. മലപ്പുറം ജില്ലയിലാണ് നിലവിൽ ഏറ്റവും കുറവ് ഓർഡിനറി സർവീസുകൾ ഉള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ യാത്ര ചെയ്യുന്ന ജില്ലകളിലൊന്നായ മലപ്പുറത്ത് ബസുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Story Summary 

The Kerala government is launching the ‘Priyadarshini’ project today, offering free travel for women and transgender individuals on KSRTC ordinary buses. While the initiative aims to provide accessible transportation across the state without income or age restrictions, concerns have been raised regarding the insufficient number of ordinary bus services in regions like Malappuram.

WhatsApp Channel Banner

Latest updates

മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരായ പരാമർശം: ധ്യാൻ ശ്രീനിവാസന്റെ പഴയ...

നടൻ ധ്യാൻ ശ്രീനിവാസൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. താൻ മുഖ്യമന്ത്രിയായാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു അവാർഡ് ചടങ്ങിൽ ധ്യാൻ നടത്തിയ തമാശരൂപേണയുള്ള...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ...

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പൂർണ്ണമായി ലഭ്യമായ പശ്ചാത്തലത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ...

‘സാമൂഹിക പ്രവർത്തനത്തിന് ഇറങ്ങുന്നവരെ ഭീഷണിപ്പെടുത്തരുത്, ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ...

തിരുവനന്തപുരം: പൊതിച്ചോറ് വിതരണത്തെച്ചൊല്ലി ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദിവസേന നാലായിരത്തോളം പേർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന സന്നദ്ധ പ്രവർത്തനം ഒരു...

‘അടുത്ത ചിത്രത്തിന് കുറഞ്ഞത് 3 വർഷമെടുക്കും’: ‘ദി ഒഡീസി’ക്ക്...

ഹോളിവുഡിലെ മാന്ത്രിക സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്നതിനിടെ നിർണ്ണായക പ്രഖ്യാപനവുമായി സംവിധായകൻ. തന്റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമായ 'ദി ഒഡീസി'ക്ക് ശേഷം അടുത്ത ഒരു സിനിമ...

‘ചലോ സൻസദ്’ മാർച്ചിൽ വൻ സംഘർഷം, ഡൽഹി യുദ്ധക്കളം:...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ അട്ടിമറികളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) പാർലമെന്റിലേക്ക് നടത്തിയ 'ചലോ സൻസദ്' മാർച്ചിൽ തലസ്ഥാന നഗരിയിൽ വൻ...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...