HomeEntertainmentഅസുഖബാധിതയായ എന്നെ എയർപോർട്ടിൽ കസ്റ്റംസ് 3 മണിക്കൂർ പിടിച്ചുവെച്ചു, എല്ലാം അരിച്ചു...

അസുഖബാധിതയായ എന്നെ എയർപോർട്ടിൽ കസ്റ്റംസ് 3 മണിക്കൂർ പിടിച്ചുവെച്ചു, എല്ലാം അരിച്ചു നോക്കിയിട്ടും ഒന്നും കിട്ടിയില്ല: വെളിപ്പെടുത്തലുമായി രേണു സുധി | Renu Sudhi interview airport customs

കൊച്ചി: വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ വെച്ച് മൂന്ന് മണിക്കൂറോളം തന്നെ തടഞ്ഞുവെച്ച് ദേഹപരിശോധന നടത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്തരിച്ച നടൻ സുധിയുടെ ഭാര്യ രേണു സുധി (Renu Sudhi interview airport customs). കടുത്ത അസുഖ ബാധിതയായി തുടർച്ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു അനുഭവമുണ്ടായതെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രേണു സുധി വ്യക്തമാക്കി.

തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവമെന്നും ശരീരം മുഴുവൻ പരിശോധിച്ചിട്ടും ബാഗുകൾ പൂർണ്ണമായി അരിച്ചുപെറുക്കിയിട്ടും ഉദ്യോഗസ്ഥർക്ക് ഒന്നും കണ്ടെത്താനായില്ലെന്നും രേണു പറഞ്ഞു. ചിലർ മനപ്പൂർവ്വം തെറ്റായ വിവരം (Wrong Information) നൽകിയതിന്റെ പേരിലാണ് കസ്റ്റംസ് തന്നെ എയർപോർട്ടിൽ തടഞ്ഞുവെച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

“അസുഖം സ്ഥിരീകരിച്ചതുകൊണ്ട് അതിന്റെ തുടർചികിത്സയ്ക്ക് വേണ്ടി റാസൽഖൈമയിൽ നിന്നാണ് ഞാൻ പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചു വന്നത്. എന്നാൽ എയർപോർട്ടിൽ എത്തിയപ്പോൾ കസ്റ്റംസ് എന്റെ പാസ്പോർട്ട് വാങ്ങി വെക്കുകയും പെട്ടികളെല്ലാം വിശദമായി പരിശോധിക്കാൻ തുടങ്ങുകയും ചെയ്തു. എനിക്ക് ആദ്യമായിട്ടുള്ള അനുഭവമായിരുന്നു അത്. എങ്കിലും കൃത്യമായ എന്തെങ്കിലും വിവരം കിട്ടാതെ അവർ അങ്ങനെ ചെയ്യില്ലല്ലോ. ഞാൻ എന്റെ ജീവിതത്തിൽ ഒരു തട്ടിപ്പും വെട്ടിപ്പും ചെയ്തിട്ടില്ല. ദുബായിലും ബഹ്റൈനിലും ഒരുപാട് തവണ ഞാൻ പോയിട്ടുള്ളതാണ്. ഇന്ന്, ഈ നിമിഷം വരെ ഒരു സോഡാ കുപ്പിയുടെ അടപ്പ് പോലും കള്ളത്തരത്തിൽ ഞാൻ കൊണ്ടുവന്നിട്ടില്ല. ഞാൻ അങ്ങനെ ചെയ്യത്തുമില്ല,”- രേണു സുധി പറഞ്ഞു.

തുടർന്ന് ഉദ്യോഗസ്ഥർ ഫുൾ ബോഡി ചെക്ക് ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ അവർ എക്സ്റേ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് സ്വന്തം രോഗവിവരത്തെക്കുറിച്ച് തുറന്നു പറയേണ്ടി വന്നതെന്നും രേണു ഓർക്കുന്നു. “രാവിലെ സമയമായിരുന്നു, ആഹാരമൊന്നും കഴിച്ചിരുന്നതുമില്ല. ആശുപത്രിയിലേക്ക് അടിയന്തരമായി പോകേണ്ട അവസ്ഥയിലായിരുന്നു ഞാൻ. അവിടെ രണ്ടു രണ്ടര മൂന്ന് മണിക്കൂറെങ്കിലും എനിക്ക് നിൽക്കേണ്ടി വന്നു. കസ്റ്റംസിന് എനിക്ക് അസുഖമാണെന്ന് മുൻകൂട്ടി അറിയില്ലല്ലോ, അവർ അവരുടെ ജോലിയാണ് ചെയ്തത്. അതുകൊണ്ട് ഉദ്യോഗസ്ഥരെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. ഒരാളുടെ ഒരു സാധാരണ സാധനം എടുക്കാൻ പോലും പേടിയുള്ള ഞാനൊരിക്കലും വലിയൊരു കള്ളത്തരം ചെയ്യില്ല. എന്നെ നിരന്തരം സോഷ്യൽ മീഡിയയിലൂടെയും മറ്റും വേട്ടയാടുന്നവരുടെ വിചാരം ഞാൻ എന്തോ കള്ളക്കടത്തിന് പോയതാണെന്നാണ്. എന്നാൽ എന്നെ ചതിക്കാൻ വേണ്ടി ആരോ ഉദ്യോഗസ്ഥർക്ക് കള്ളവിവരം കൊടുത്തതാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായിക്കാണും,”- രേണു സുധി വികാരാധീനയായി വ്യക്തമാക്കി.

Story Summary: Renu Sudhi, wife of late actor Sudhi, revealed in a recent interview that she was detained and searched by airport customs for three hours based on false information. Returning from Ras Al Khaimah for medical treatment, she cooperated with the officials who found nothing after a full body and baggage check. She defended her innocence, stating she has never done anything illegal.

WhatsApp Channel Banner

Latest updates

അഴിമതിയാരോപണങ്ങൾക്കിടെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ്...

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന്...

പോലീസ് ജീപ്പിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; എസ്‌ഐക്കും സിപിഒയ്ക്കും...

തൊടുപുഴ: ഔദ്യോഗിക പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയ സംഭവത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ (Karimannoor Police Station) എസ്‌ഐ എൻ.എസ്. റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്‌പെൻഡ്...

പ്രൽഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല; ധർമേന്ദ്ര...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിക്ക് (Pralhad Joshi) വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലൂടെയാണ് നിയമനം പ്രഖ്യാപിച്ചത്. രാഷ്ട്രപതി ദ്രൗപതി...

‘ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് നന്ദി’; സമരവിജയത്തിന് പിന്നാലെ ചീഫ്...

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി (Abhijit Deepke CJP) നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ, സംഘടനയുടെ രൂപീകരണത്തിന് പ്രചോദനമായത് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന്റെ പരാമർശമാണെന്ന് സിജെപി സ്ഥാപകൻ അഭിജിത്...

യുനെസ്കോ ലോക പൈതൃക പട്ടികയിൽ സാരാനാഥ്; ഇന്ത്യയുടെ 45-ാമത്തെ...

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ ബുദ്ധമത തീർഥാടന കേന്ദ്രമായ സാരാനാഥിന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം ലഭിച്ചു (Sarnath UNESCO World Heritage). ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന യുനെസ്കോ ലോക പൈതൃക...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....