തിരുവനന്തപുരം :അഭിമുഖത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്നും തങ്ങൾ തമ്മിൽ രാഷ്ട്രീയ പോരാട്ടം നടക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് മറുപടിയായി പിണറായി വിജയൻ രൂക്ഷ വിമർശനം ഉന്നയിച്ചു.(Pinarayi Vijayan Criticizes Rahul Gandhi As Internal Friction Grows Within The India Bloc)
ഞങ്ങൾക്കിടയിൽ ആലിംഗനം പതിവില്ല, എന്നാൽ രാഹുൽ ഗാന്ധി മോദിയെ ആലിംഗനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം മോദിയെ ആലിംഗനം ചെയ്തോട്ടെ, എനിക്ക് അതിൽ പ്രശ്നമില്ല. പക്ഷേ, രാഹുൽ ഗാന്ധിയുടെ ഈ മനോഭാവം അദ്ദേഹം ‘ഇന്ത്യ’ സഖ്യത്തെ എങ്ങനെയാണ് കാണുന്നത് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്, പിണറായി വിജയൻ പറഞ്ഞു.
കോൺഗ്രസിന്റെ, പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സമീപനം പ്രതിപക്ഷ സഖ്യത്തെ ശക്തിപ്പെടുത്തുന്നില്ലെന്നും മറിച്ച് ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനോടുള്ള അതൃപ്തി ഇടതുപക്ഷത്തിന് മാത്രമുള്ളതല്ലെന്നും, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ പല നേതാക്കളും സഖ്യത്തിനുള്ളിൽ ഇതേ ആശങ്ക പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഎംകെ സഖ്യം വിട്ടത് ഇതിന്റെ ഭാഗമാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ സഖ്യത്തിനുള്ളിലെ നേതൃത്വത്തെക്കുറിച്ചും സീറ്റ് വിഭജനത്തെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും ഇതിനകം തന്നെ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പിണറായി വിജയന്റെ പ്രസ്താവന പ്രതിപക്ഷ ഐക്യത്തിന്റെ കെട്ടുറപ്പിനെ വീണ്ടും വലിയ ചോദ്യചിഹ്നത്തിലാക്കിയിരിക്കുകയാണ്.
Story Summary
A fresh rift has emerged within the INDIA bloc after former Kerala CM Pinarayi Vijayan criticized Rahul Gandhi’s recent comments, arguing that the Congress leadership’s attitude is weakening the alliance and inadvertently aiding the BJP. Vijayan highlighted broader dissatisfaction among other opposition partners, warning that the current approach is causing further fragmentation within the bloc.

