ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (TMC) വൻ തകർച്ചയിലേക്കാണ് പോകുന്നതെന്നും പാർട്ടി അധ്യക്ഷ മമത ബാനർജിയും അന്തിരവൻ അഭിഷേക് ബാനർജിയും നിലവിൽ പ്രതിനിധീകരിക്കുന്നത് ‘വ്യാജ തൃണമൂലിനെ’ ആണെന്നും ബിജെപി (TMC political crisis). തൃണമൂൽ കോൺഗ്രസിനുള്ളിൽ ഇപ്പോൾ രൂക്ഷമായിരിക്കുന്ന ആഭ്യന്തര പ്രതിസന്ധിക്ക് കാരണം മമതയുടെ കടുത്ത കുടുംബ രാഷ്ട്രീയമാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പരസ്യമായി ആരോപിച്ചു.
ലോക്‌സഭയിലെ 20 തൃണമൂൽ എംപിമാർ ഒപ്പിട്ട നിർണ്ണായക രേഖ പുറത്തുവന്നതോടെ മുതിർന്ന നേതാവ് കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗമാണ് ‘യഥാർത്ഥ തൃണമൂൽ’ എന്ന് വ്യക്തമായിരിക്കുകയാണെന്ന് ഡൽഹിയിൽ പുറത്തുവിട്ട ഒരു വീഡിയോ പ്രസ്താവനയിലൂടെ പൂനാവാല അവകാശപ്പെട്ടു. പാർട്ടിയിൽ മമത ബാനർജിക്ക് മേലുള്ള നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടതായാണ് ബിജെപി വിലയിരുത്തുന്നത്.
“സ്വന്തം പാർട്ടിയുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും താൽപ്പര്യങ്ങളേക്കാൾ ഉപരിയായി തന്റെ അനന്തരവനായ അഭിഷേക് ബാനർജിക്ക് മമത ബാനർജി അന്ധമായ മുൻഗണന നൽകിയതാണ് യഥാർത്ഥ തൃണമൂൽ പ്രവർത്തകർ അവരിൽ നിന്ന് അകലാൻ പ്രധാന കാരണം. സ്വന്തം താല്പര്യങ്ങൾക്കായി കുടുംബ രാഷ്ട്രീയം മാത്രം പ്രോത്സാഹിപ്പിക്കുന്ന ഏത് പാർട്ടി നേതാക്കൾക്കും ഒടുവിൽ സ്വന്ത്വം പാർട്ടിയുടെ മേലുള്ള സർവ്വ നിയന്ത്രണവും നഷ്ടമാകുമെന്നതാണ് യാഥാർത്ഥ്യം. ബംഗാളിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്,”- ഷെഹ്സാദ് പൂനാവാല പറഞ്ഞു. തൃണമൂലിലെ പിളർപ്പ് വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും ബിജെപി വക്താവ് കൂട്ടിച്ചേർത്തു.
Story Summary: BJP National Spokesperson Shehzad Poonawalla claimed that Trinamool Congress (TMC) is facing a massive downfall and Mamata Banerjee along with her nephew Abhishek Banerjee represent a ‘fake TMC’. Following a document signed by 20 TMC Lok Sabha MPs, Poonawalla asserted that the faction led by Kakoli Ghosh Dastidar is the ‘real TMC’.

