Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala
HomeKeralaപ്ലീഡർമാരുടെ നിയമനം: വിവാദങ്ങൾക്ക് പിന്നാലെ ബാക്കിയുള്ള 43 നിയമനങ്ങളിൽ കർശന പരിശോധനയ്ക്ക്...

പ്ലീഡർമാരുടെ നിയമനം: വിവാദങ്ങൾക്ക് പിന്നാലെ ബാക്കിയുള്ള 43 നിയമനങ്ങളിൽ കർശന പരിശോധനയ്ക്ക് സർക്കാർ | Kerala Government

🎙️ Latest Podcast

തിരുവനന്തപുരം : തുടർച്ചയായ വിവാദങ്ങൾക്കും തിരിച്ചടികൾക്കും ശേഷം സർക്കാർ അഭിഭാഷകരുടെ നിയമനത്തിൽ അതീവ ജാഗ്രത പാലിക്കാൻ സർക്കാർ തീരുമാനിച്ചു. ഹൈക്കോടതിയിൽ ആകെ നിയമിക്കേണ്ട 133 പ്ലീഡർമാരിൽ 90 പേരുടെ നിയമനം ഇതിനകം പൂർത്തിയായെങ്കിലും, ശേഷിക്കുന്ന 43 പേരുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്താനാണ് തീരുമാനം.(Kerala Government Implements Strict Scrutiny For Government Pleader Appointments Following Controversies)

ഇനി നടക്കാനിരിക്കുന്ന നിയമനങ്ങളിൽ അഡ്വക്കറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും നേതൃത്വത്തിൽ പൂർണ്ണമായ പരിശോധനയും നിരീക്ഷണവും ഉണ്ടാകും. ഇതുവരെ നിയമനം ലഭിച്ചവരുടെ പശ്ചാത്തലവും കാര്യക്ഷമതയും പുനഃപരിശോധിക്കാൻ സർക്കാർ നീക്കം നടത്തുന്നുണ്ട്.

അഭിഭാഷക പട്ടികയിൽ ഉൾപ്പെട്ട ചിലരുടെ പേരുകൾ വിവാദമായതാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. സ്മാർട്ട് ക്രിയേഷൻസുമായി ബന്ധമുള്ള അഭിഭാഷകനെ ദേവസ്വം പ്ലീഡർ ആയി നിയമിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. അഭിഭാഷക പട്ടികയിൽ അഡ്വ. പി. ദീപ്തി ഉൾപ്പെട്ടത് രാഷ്ട്രീയ വിവാദമായി. തുടർന്ന് സി.പി.ഐ നേതൃത്വം അവരുടെ രാജി ആവശ്യപ്പെടുകയും, താൻ പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന് അഡ്വ. പി. ദീപ്തി വ്യക്തമാക്കുകയും ചെയ്തു.

Story Summary

Following major controversies involving questionable appointments in the government pleader list, the Kerala government has decided to implement strict scrutiny for the remaining 43 appointments. The new protocol mandates rigorous background checks overseen by the Advocate General and DGP, while also reviewing the credentials of those already appointed.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.