Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala
HomeKeralaകുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രോഗിയെ കാണാതായി: സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രോഗിയെ കാണാതായി: സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം | Patient Goes Missing

🎙️ Latest Podcast

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നിരീക്ഷണത്തിലായിരുന്ന സ്ത്രീയെ കാണാതായി. ആശുപത്രിയിലെ ഫോറൻസിക് വാർഡിൽ ചികിത്സയിലായിരുന്ന അന്തേവാസിയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. മലപ്പുറം കുറ്റിപ്പുറം പോലീസിന്റെ അപേക്ഷയെത്തുടർന്ന് തിരൂർ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ മാസം 19-നാണ് ഇവരെ ഇവിടെ പ്രവേശിപ്പിച്ചത്.(Patient Goes Missing From Kuthiravattom Mental Health Center)

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രോഗികൾ ചാടിപ്പോകുന്നത് ഇതാദ്യമല്ല. സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകൾ മൂലം മുൻപും പലതവണ അന്തേവാസികൾ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞിട്ടുണ്ട്. ഈ സംഭവം സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മകളിലേക്ക് വീണ്ടും വിരൽ ചൂണ്ടുകയാണ്.

സംഭവം അറിഞ്ഞയുടൻ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

Story Summary

A female patient under observation at the Kuthiravattom Mental Health Center in Kozhikode has gone missing. This incident, occurring after she had been admitted by court order last month, highlights recurring security lapses at the facility, prompting a police investigation into the breach.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.