HomeKeralaകരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസ്: അപ്രത്യക്ഷനായ യാത്രക്കാരനും സംഘവും പിടിയിൽ; വൻ ഗൂഢാലോചന...

കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസ്: അപ്രത്യക്ഷനായ യാത്രക്കാരനും സംഘവും പിടിയിൽ; വൻ ഗൂഢാലോചന പുറത്ത് | Karippur Gold Robbery Case

റിപ്പോർട്ട്: അൻവർ ഷരിഫ്

കരിപ്പൂർ: കരിപ്പൂർ വിമാനത്താവള കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കവർച്ചാ കേസിൽ രണ്ട് പേർ കൂടി പോലീസ് പിടിയിൽ. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹ് (29), പരപ്പനങ്ങാടി സ്വദേശി സാദിഖ് പി.പി (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് (Karippur Gold Robbery Case). ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ജൂൺ 7-ന് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവരാൻ ശ്രമിച്ച 13 അംഗ സംഘത്തെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ കവർച്ചാ സംഘത്തെയും കബളിപ്പിച്ച് സ്വർണ്ണം തട്ടിയെടുത്തത് യാത്രക്കാരൻ തന്നെയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

സംഭവദിവസം വിമാനമിറങ്ങിയ ശേഷം സൽമാൻ സാലിഹിനെ കാണാനില്ലെന്ന് കാട്ടി കുടുംബം കരിപ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സൽമാനെ കണ്ടെത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. തനിക്ക് ലഭിച്ച സ്വർണ്ണം യഥാർത്ഥ ഉടമയ്ക്ക് കൈമാറുന്നതിന് പകരം, കൂടുതൽ തുക വാഗ്ദാനം ചെയ്ത മറ്റൊരാൾക്ക് നൽകാൻ സൽമാൻ തീരുമാനിച്ചതായി ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. ഈ പദ്ധതി നടപ്പിലാക്കാൻ സൽമാൻ തീരുമാനിച്ചതോടെ സ്വർണ്ണം തുല്യമായി വീതിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് വിമാനത്താവളത്തിലെത്തിയ സൽമാൻ ഇവർക്കൊപ്പം കാറിൽ കയറി ഷബിയുടെ മുക്കത്തുള്ള വീട്ടിലേക്ക് പോയി. അവിടെവെച്ചാണ് സാദിഖിനെയും കണ്ടുമുട്ടിയത്. നാലുപേരും ചേർന്ന് എറണാകുളത്തെത്തി ഒരു മുറിയെടുക്കുകയും, അവിടെവെച്ച് ട്രോളി ബാഗ് കുത്തിപ്പൊളിച്ച് സ്വർണ്ണം പങ്കിട്ടെടുക്കുകയുമായിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് സാദിഖിനെ പോലീസ് അറസ്റ്റ് ചെയ്തത്. സൽമാൻ സാലിഹിനെയും സാദിഖിനെയും കൂടാതെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. സ്വർണ്ണം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് കരിപ്പൂർ പോലീസ് അറിയിച്ചു.

Summary: Police have arrested two more individuals, Muhammad Salman Salih and Sadiq P.P., in connection with the Karippur gold smuggling case. Initially reported as missing by his family, Salih—the passenger carrying the gold—was found to have orchestrated a theft by double-crossing the intended recipient and splitting the gold with accomplices, including Sadiq, in Kochi. This revelation came after 13 other individuals were arrested earlier for attempting to kidnap a passenger for gold.

WhatsApp Channel Banner

Latest updates

‘കുറ്റം ചെയ്തത് ഞാൻ തന്നെയാണ്!’ മോഷണ കുറ്റത്തിന് അറസ്റ്റ്...

കുറ്റകൃത്യം ചെയ്തവരെ അറസ്റ്റ് ചെയ്യുന്നത് സാധാരണമാണ്. എന്നാൽ ഒരു ആടിനെ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച് കസ്റ്റഡിയിൽ പാർപ്പിച്ചാലോ? കേൾക്കുമ്പോൾ തമാശയോ സിനിമാക്കഥയോ പോലെ തോന്നാമെങ്കിലും, ഇത്തരമൊരു സംഭവം യഥാർത്ഥത്തിൽ നടന്നിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ...

വിദ്യാഭ്യാസത്തിന്റെ ഡിജിറ്റൽ ഭാവിക്ക് ശക്തമായ പിന്തുണയുമായി കെഫോൺ |...

വിദ്യാഭ്യാസം എന്നത് പാഠപുസ്തകങ്ങൾക്കും ക്ലാസ് മുറികൾക്കും അപ്പുറം സാങ്കേതികവിദ്യയുമായി (KFON) കൈകോർക്കുന്ന പുതിയൊരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. സ്മാർട്ട് ക്ലാസ് മുറികൾ, ഡിജിറ്റൽ പഠന വിഭവങ്ങൾ, ഓൺലൈൻ പരീക്ഷകൾ, അധ്യാപക പരിശീലന...

കനത്ത മഴ: വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച...

കൽപ്പറ്റ: ജില്ലയിൽ ശക്തമായ മഴ തുടരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു (Wayanad Rain School Holiday)....

വടകര എംഡിഎംഎ കേസ്: അന്വേഷണം കേരളത്തിന് പുറത്തേക്കും; പ്രതികളുടെ...

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ പൊലീസ് (Vadakara MDMA Case). കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്നും കൂടുതൽ അറസ്റ്റുകൾ...

വിവാഹാഭ്യർഥന നിരസിച്ചതിന് ബാങ്ക് ജീവനക്കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം...

ഇൻഡോർ: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു (Indore Crime). മഹാരാഷ്ട്ര സ്വദേശിനിയും സ്വകാര്യ ബാങ്ക് ജീവനക്കാരിയുമായ പാലക് (24) ആണ് കൊല്ലപ്പെട്ടത്. ഗ്വാളിയോർ സ്വദേശിയായ...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...