HomeKeralaപകര്‍ച്ചപ്പനി ഭീതിയില്‍ കേരളം: ഒറ്റദിവസം ചികിത്സ തേടിയത് പതിനായിരത്തിലധികം പേര്‍; ഡെങ്കിപ്പനിയും...

പകര്‍ച്ചപ്പനി ഭീതിയില്‍ കേരളം: ഒറ്റദിവസം ചികിത്സ തേടിയത് പതിനായിരത്തിലധികം പേര്‍; ഡെങ്കിപ്പനിയും ഷിഗല്ലയും വര്‍ധിക്കുന്നു | Kerala fever outbreak

തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയ്‌ക്കൊപ്പം പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 10,853 പേരാണ്. പകര്‍ച്ചവ്യാധികളുടെ വ്യാപനം സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യം സൃഷ്ടിക്കുകയാണെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ.(Kerala fever outbreak, Kerala Faces Serious Health Crisis As Fever And Shigella Cases Surge)

പനി കണക്കുകൾ

മലപ്പുറം: 2117 പേര്‍

തൃശ്ശൂര്‍: 1062 പേര്‍

പാലക്കാട്: 970 പേര്‍

കോഴിക്കോട്: 862 പേര്‍

തിരുവനന്തപുരം: 829 പേര്‍

എറണാകുളം, കാസര്‍ഗോഡ്: 804 പേര്‍ വീതം

കണ്ണൂര്‍: 746 പേര്‍

പനിയ്‌ക്കൊപ്പം ഡെങ്കിപ്പനിയുടെ വ്യാപനം വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇന്നലെ മാത്രം 11 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 342 പേര്‍ക്ക് രോഗം ബാധിച്ചു. ഈ വര്‍ഷം ആറുമാസത്തിനിടെ 2796 പേര്‍ക്ക് ഡെങ്കിപ്പനി പിടിപെടുകയും 15 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. കൂടാതെ ഇന്നലെ 109 പേർക്ക് ചിക്കൻ പോക്സും, കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ടുപേർക്ക് മലേറിയയും സ്ഥിരീകരിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ 132 പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതും ആശങ്ക വർധിപ്പിക്കുന്നു.

ഷിഗെല്ല ബാധയും നിയന്ത്രണാതീതമായി തുടരുകയാണ്. ഇന്നലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 8 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ 93 പേർക്ക് രോഗം ബാധിക്കുകയും 2 മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ 70 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Story Summary

Kerala is witnessing a surge in infectious diseases, with 10,853 fever cases reported in a single day. Alongside a significant spike in Shigella infections and dengue fever—which has claimed 15 lives this year—authorities are urging public caution as diseases like malaria, chickenpox, and amoebic meningoencephalitis continue to spread.

WhatsApp Channel Banner

Latest updates

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘പൊലീസുകാരുടെ സംഘടനാ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്ന നടപടികൾക്കെതിരെ ശക്തമായി...

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും സേനയെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് കീഴ്പ്പെടുത്താനുമുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഘടനകളുമായി യാതൊരുവിധ ചർച്ചയും നടത്താതെ ഏകാധിപത്യപരമായാണ്...

കൻവർ യാത്ര: ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്;...

ന്യൂഡൽഹി: കൻവാർ യാത്രയുടെ ഭാഗമായി ഡൽഹിയിലെ പ്രധാന യാത്ര റൂട്ടുകളിലും കൻവാർ ക്യാമ്പുകൾക്ക് സമീപമുള്ളതുമായ അനധികൃത മാംസക്കടകൾ അടച്ചുപൂട്ടാൻ മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി നിർദ്ദേശം നൽകി. ലൈസൻസുള്ള കടകൾ പെർമിറ്റ് വ്യവസ്ഥകൾ...

‘അറപ്പ് തോന്നുന്നു; ഇത് വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും ഭീകരമായ...

കൊച്ചി: ഡൽഹി ജന്തർ മന്തറിൽ നടന്ന സി.ജെ.പി വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ സംവിധായിക അഞ്ജലി മേനോൻ രംഗത്ത്. മോഹൻദാസിന്റെ വാക്കുകൾ “വൃത്തികെട്ട വിദ്വേഷപ്രചാരണമാണെന്നും”...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...