Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala
HomeKerala'എനിക്ക് സഹോദരൻ ഉണ്ട്, അദ്ദേഹത്തെയല്ല നിയമിച്ചത്': ബന്ധു നിയമന വിവാദത്തിൽ പ്രതികരിച്ച്...

‘എനിക്ക് സഹോദരൻ ഉണ്ട്, അദ്ദേഹത്തെയല്ല നിയമിച്ചത്’: ബന്ധു നിയമന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ് | Minister Sunny Joseph

🎙️ Latest Podcast

തിരുവനന്തപുരം: പഴ്സണൽ സ്റ്റാഫിലെ നിയമനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി സണ്ണി ജോസഫ്. താൻ നിയമിച്ച ബെന്നി തോമസ് തന്റെ ബന്ധുവാണെന്ന് സമ്മതിച്ച മന്ത്രി, എന്നാൽ അർഹതയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ നിയമിച്ചതെന്ന് ആവർത്തിച്ചു.(Minister Sunny Joseph defends personal staff appointment amidst controversy)

പഴ്സണൽ സ്റ്റാഫ് നിയമനം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലല്ല നടത്തുന്നതെന്നും, മന്ത്രിയുടെ വിശ്വാസ്യതയ്ക്കും പ്രവർത്തന മികവിനും അനുയോജ്യമായ വ്യക്തിയെയാണ് തിരഞ്ഞെടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.ബെന്നി തോമസ് പാർട്ടിയുടെ സജീവ പ്രവർത്തകനും, തന്റെ തെരഞ്ഞെടുപ്പ് കാലത്തെ ചീഫ് ഏജന്റുമായിരുന്നു. മികച്ച രാഷ്ട്രീയ ട്രാക്ക് റെക്കോർഡുള്ള അദ്ദേഹത്തെ, തന്റെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാൻ സഹായിക്കുന്ന വ്യക്തി എന്ന നിലയിലാണ് നിയമിച്ചത്.

മന്ത്രി എന്ന നിലയിൽ തനിക്ക് പൂർണ്ണ വിശ്വാസമുള്ള വ്യക്തിയെ നിയമിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും, സഹോദരനെയല്ല താൻ നിയമിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതിപക്ഷ നേതാവ് പോലും നിയമനത്തിൽ കാര്യമായ എതിർപ്പ് ഉന്നയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, മാധ്യമങ്ങൾ ഈ വിഷയത്തിൽ അനാവശ്യമായ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Story Summary

Minister Sunny Joseph has defended the appointment of his relative, Benny Thomas, to his personal staff, emphasizing that the decision was based on professional trust and political experience rather than nepotism. He clarified that personal staff appointments are the prerogative of the minister and expressed disappointment over the media’s harsh criticism, noting that even the opposition had not raised major objections.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.