HomeKerala'ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്': ആർത്തവാവധിക്കെതിരെ R ശ്രീലേഖ | R Sreelekha...

‘ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്’: ആർത്തവാവധിക്കെതിരെ R ശ്രീലേഖ | R Sreelekha Criticizes

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവാവധി അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭാ കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്. സർക്കാർ നയം പെൺകുട്ടികളെ ശാക്തീകരിക്കുന്നതിന് പകരം കൂടുതൽ അബലകളാക്കുകയാണ് ചെയ്യുകയെന്ന് അവർ അഭിപ്രായപ്പെട്ടു.(R Sreelekha Criticizes Mandatory Menstrual Leave For Students In Kerala)

ആർത്തവം സ്ത്രീകളുടെ സ്വകാര്യമായ കാര്യമാണെന്നും അത് അഭിമാനത്തോടെ കാണേണ്ടതാണെന്നും ശ്രീലേഖ വ്യക്തമാക്കി. സ്വന്തം അനുഭവത്തിൽ അങ്ങേയറ്റം വേദനയുണ്ടായിരുന്നിട്ടും സ്കൂളിലോ കോളേജിലോ പോകാൻ മടിച്ചിട്ടില്ല. ഐപിഎസ് പരിശീലന കാലത്ത് കഠിനമായ വ്യായാമ മുറകളിൽ പോലും ആർത്തവ ദിനങ്ങളിൽ നിന്ന് വിട്ടുനിന്നിട്ടില്ല. അത്യാവശ്യമെങ്കിൽ മാത്രം അവധിയെടുക്കുന്നതാണ് സ്ത്രീശക്തി, അവർ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

മാസാമാസം കൃത്യമായി അവധിയെടുക്കുമ്പോൾ പെൺകുട്ടികളുടെ ആർത്തവ ചക്രം വീട്ടുകാരും സഹപാഠികളും അധ്യാപകരും നാട്ടുകാരും അറിയാൻ ഇടയാകുമെന്നും ഇത് അവരുടെ സ്വകാര്യതയെയും അന്തസ്സിനെയും ബാധിക്കുമെന്നും ശ്രീലേഖ മുന്നറിയിപ്പ് നൽകി. ഇത് ‘മെൻസ്ട്രൽ ഡിഗ്നിറ്റി’ക്ക് വിരുദ്ധമാണെന്നും അവർ പറഞ്ഞു.

അവധിക്ക് പകരം പെൺകുട്ടികൾക്ക് പ്രായോഗികമായ സഹായങ്ങളാണ് സർക്കാർ ഉറപ്പാക്കേണ്ടതെന്ന് അവർ നിർദ്ദേശിച്ചു. എല്ലാ സ്കൂളുകളിലും കോളേജുകളിലും വൃത്തിയുള്ള ശൗചാലയങ്ങൾ ഉറപ്പാക്കുക. നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുക. അത്യാവശ്യഘട്ടങ്ങളിൽ സൗജന്യമായി വേദന സംഹാരി മരുന്നുകൾ ലഭ്യമാക്കുക. ഈ സൗകര്യങ്ങൾ വിദ്യാർത്ഥിനികൾക്ക് പുറമെ വനിതാ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഒരുപോലെ ഗുണകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു. പെൺകുട്ടികൾ ആരും ഇത്തരം കാരണങ്ങൾ പറഞ്ഞ് പഠനം മുടക്കി വീട്ടിലിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, മാതാപിതാക്കളും ഇതിനെ അനുകൂലിക്കാൻ സാധ്യതയില്ലെന്നും ശ്രീലേഖ പറഞ്ഞു.

Story Summary

R. Sreelekha has criticized the Kerala government’s decision to grant menstrual leave to school students, arguing it weakens girls instead of empowering them. She advocates for better infrastructure, such as clean toilets and sanitary napkin vending machines in schools, rather than mandatory leaves that could compromise students’ privacy and dignity.

WhatsApp Channel Banner

Latest updates

കാവേരി തർക്കം രൂക്ഷം: കബനി ഡാം തുറന്ന് കർണാടക;...

ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്. സെക്കൻഡിൽ 10,000 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക്...

സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്ര മഴ തുടരും; നാളെ...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ, വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി (Kerala rain alert). ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ്...

പമ്പ കരകവിഞ്ഞു: ശബരിമല നിറപുത്തരി ദർശനം ഒഴിവാക്കാൻ അഭ്യർത്ഥിച്ച്...

പത്തനംതിട്ട: പമ്പാ നദിയിൽ അതിതീവ്ര മഴയെ തുടർന്നുണ്ടായ പ്രളയ പശ്ചാത്തലത്തിൽ (Sabarimala Nira Puthari 2026), നിറപുത്തരി ചടങ്ങുകൾക്കായി നട തുറക്കുന്ന ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ജില്ലാ...

പുളിക്കൽ പഞ്ചായത്തിൽ പെരുമഴയിൽ കനത്ത നാശനഷ്ടം; 18 ഓളം...

റിപ്പോർട്ട് : അൻവർ ഷരീഫ് പുളിക്കൽ: കനത്ത മഴയെത്തുടർന്ന് പുളിക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം (Malappuram rain news). അരൂർ, മങ്ങാട്ട് മുറി, പുളിക്കൽ, ആലുങ്ങൽ, പുതിയേടത്ത് പറമ്പ്, വള്ളിക്കാട്, ആന്തിയൂർക്കുന്ന്,...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര: സതീശന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദവും വാക്പോരും പുകയുന്നു (VD Satheesan helicopter controversy). രോഗബാധിതനായി കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ ഹെലികോപ്റ്റർ ദുരുപയോഗം...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....