Description
Digital Voice of Kerala
Saturday, May 30, 2026

Digital Voice of Kerala
HomeNationalTMCയിൽ പ്രതിസന്ധി രൂക്ഷം: MLA മാരുടെ നിർണ്ണായക യോഗം നാളെ |...

TMCയിൽ പ്രതിസന്ധി രൂക്ഷം: MLA മാരുടെ നിർണ്ണായക യോഗം നാളെ | TMC Faces Internal Crisis

🎙️ Latest Podcast

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ  ആഭ്യന്തര കലാപം രൂക്ഷമാകുന്നു. നാളെ മമത ബാനർജിയുടെ വസതിയിൽ ചേരുന്ന എംഎൽഎമാരുടെ യോഗം പാർട്ടിയുടെ നിലനിൽപ്പിനെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്. എന്നാൽ, പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി കേന്ദ്രങ്ങൾ അവകാശപ്പെടുന്നത് മമത ബാനർജിക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്.(TMC Faces Internal Crisis Ahead Of Crucial Meeting)

തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നടന്ന ആദ്യ യോഗത്തിൽ നിന്നും ഒൻപത് എംഎൽഎമാർ വിട്ടുനിന്നത് പാർട്ടിയിലെ ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നു. അതേസമയം, പാർട്ടി നേതാക്കൾക്കെതിരെ അന്വേഷണ ഏജൻസികളുടെയും പോലീസിന്റെയും റെയ്ഡ് തുടരുകയാണ്. നോർത്ത് 24 പർഗാനസിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ പറമ്പിൽ നിന്ന് ഡബിൾ ബാരൽ തോക്കുകളടക്കം വൻ ആയുധശേഖരം പോലീസ് പിടിച്ചെടുത്തു.

ഇന്നലെ തൃണമൂൽ കോൺഗ്രസിന്റെ ടാങ്ക്ര ഓഫീസിൽ നിന്ന് നൂറോളം തിരിച്ചറിയൽ രേഖകൾ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി നേതാക്കൾ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകൾ പിടിച്ചുവെച്ചതാണെന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിക്കുന്നത്.

Story Summary

Political instability in West Bengal’s ruling Trinamool Congress (TMC) has intensified ahead of a crucial meeting of MLAs at Mamta Banerjee’s residence tomorrow. Amidst reports that half the party’s MLAs may boycott the session, investigative agencies continue to uncover weapon caches and confiscated voter identification documents from TMC offices, fueling allegations of electoral interference and internal discord.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.