Description
Digital Voice of Kerala
Friday, May 29, 2026

Digital Voice of Kerala
HomeKeralaമഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി: ശസ്ത്രക്രിയയ്ക്കിടെ വയോധികയുടെ കാലിലെ...

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി: ശസ്ത്രക്രിയയ്ക്കിടെ വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു | Alleged Medical Negligence

🎙️ Latest Podcast

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവുണ്ടായെന്ന് പരാതി. നിലമ്പൂർ ചുങ്കത്തറ സ്വദേശിനിയായ 73കാരിയുടെ കാലിലെ ഞരമ്പ് ശസ്ത്രക്രിയയ്ക്കിടെ മുറിഞ്ഞതായാണ് ആരോപണം. വയോധികയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.(Alleged Medical Negligence At Manjeri Medical College Leaves Elderly Woman Critical)

കാലുവേദനയെ തുടർന്നാണ് ഇവർ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിയത്. തുടർന്ന് മെയ് 12-ന് ഇവിടെ ശസ്ത്രക്രിയ നടന്നു. എന്നാൽ, ശസ്ത്രക്രിയയ്ക്ക് ശേഷം വയോധികയുടെ നില വഷളാവുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് രക്തക്കുഴലിലെ ഒന്നിലേറെ ഞരമ്പുകൾ മുറിഞ്ഞതായി കണ്ടെത്തിയത്.

ഇതിനെത്തുടർന്ന് കാലിലേക്കുള്ള രക്തയോട്ടം നിലച്ചെന്നും, അടിയന്തര വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചതായി കുടുംബാംഗങ്ങൾ പറയുന്നു. സംഭവത്തിൽ കുടുംബം ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.

Story Summary

A 73-year-old woman, Parvathy, has been hospitalized in critical condition following an alleged medical negligence during surgery at Manjeri Medical College. Her family claims that multiple veins were severed during the procedure, causing a disruption in blood flow to her leg, and they have filed an official complaint with the District Medical Officer (DMO).

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.