Medical Negligence Kerala

പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം: വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉടൻ പൊലീസിന് കൈമാറും | Payyanur toddler death

കണ്ണൂർ: പയ്യന്നൂരിൽ ചുണ്ടിലെ മുറിവിന് സ്റ്റിച്ച് ഇടാൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ പോലീസിന് കൈമാറും.(Payyanur toddler death, Medical Negligence Found In Payyanur...

അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസ്സുകാരൻ മരിച്ചു; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം | Baby memorial hospital medical negligence

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചുണ്ടിന് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ ഒന്നരവയസ്സുകാരൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരണപ്പെട്ടു (Baby memorial hospital medical negligence). എരമം സ്വദേശികളായ സൂരജ്–വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. പയ്യന്നൂരിലെ ആശുപത്രിയിൽ വെച്ച് അനസ്തേഷ്യ നൽകിയ ഉടൻ കുട്ടി ബോധരഹിതനാവുകയായിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂർ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ വൈകി രോഗി മരിച്ച സംഭവം: സുരക്ഷാ ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റി | Medical negligence kerala

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആരോപണവിധേയനായ സുരക്ഷാ ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി (Medical negligence kerala). മരിച്ച രോഗിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടർ നിയോഗിച്ച ഉന്നതതല...

നാദാപുരത്ത് ആശുപത്രിയിൽ ഗുളിക മാറി നൽകിയ സംഭവം: ചികിത്സയിലായിരുന്ന രോഗി മരിച്ചു; ആശുപത്രി രേഖകൾ തിരുത്തിയെന്ന് പരാതി | Nadapuram Taluk Hospital

നാദാപുരം: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗുളിക മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗി മരണപ്പെട്ടു (Nadapuram Taluk Hospital). അബോധാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മുടവന്തേരി സ്വദേശി പാലൊള്ളത്തിൽ ചന്ദ്രൻ (65) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം. താലൂക്ക് ആശുപത്രി അധികൃതരുടെ കടുത്ത...

മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ, നഴ്സിന് കൗൺസിലിങ് | Thiruvananthapuram Medical College negligence

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ കാലിലെ മുറിവിൽ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തു (Thiruvananthapuram Medical College negligence). വീഴ്ച വരുത്തിയ ജീവനക്കാരെ സംരക്ഷിക്കുന്ന രീതിയിലുള്ള മെഡിക്കൽ കോളേജ് അധികൃതരുടെ ആദ്യ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ റൗണ്ട്സിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടർക്കെതിരെ കർശന...

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം; മാറി ശസ്ത്രക്രിയ ചെയ്തതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി | Kozhikode Medical College

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ഗുരുതരമായ ചികിത്സാപ്പിഴവ് സംഭവിച്ചതായി പരാതി (Kozhikode Medical College). ശസ്ത്രക്രിയ മാറി ചെയ്തതിനെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരണപ്പെട്ടതായാണ് കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് വാണിമേൽ സ്വദേശി പറമ്പത്ത് റീജിത്ത് (46) ആണ് ഇന്ന് (വ്യാഴം) പുലർച്ചെ മരണമടഞ്ഞത്. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കിയ ബന്ധുക്കൾ റീജിത്തിന്റെ മൃതദേഹം...

പാമ്പ് കടിയേറ്റ് രക്തം ഛർദ്ദിച്ചെത്തിയ രോഗിയോട് ക്രൂരത; ‘ഇറങ്ങിപ്പോടീ’ എന്ന് ആക്രോശിച്ച് പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ | Ponnani Taluk Hospital Treatment Denied

മലപ്പുറം: പാമ്പ് കടിയേറ്റതിനെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായി രക്തം ഛർദ്ദിച്ച് താലൂക്ക് ആശുപത്രിയിലെത്തിയ യുവതിയോട് ഡ്യൂട്ടി ഡോക്ടർ ക്രൂരമായി പെരുമാറിയതായി പരാതി (Ponnani Taluk Hospital Treatment Denied). പൊന്നാനി താലൂക്ക് ആശുപത്രിയിലാണ് മാനുഷിക പരിഗണന പോലും നൽകാതെ രോഗിയോട് ക്രൂരത കാട്ടിയത്. പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെ അസ്വസ്ഥതകൾ കൂടിയതിനെ തുടർന്ന് ആശുപത്രിയിലെത്തിയ പൊന്നാനി...

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി: ശസ്ത്രക്രിയയ്ക്കിടെ വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു | Alleged Medical Negligence

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവുണ്ടായെന്ന് പരാതി. നിലമ്പൂർ ചുങ്കത്തറ സ്വദേശിനിയായ 73കാരിയുടെ കാലിലെ ഞരമ്പ് ശസ്ത്രക്രിയയ്ക്കിടെ മുറിഞ്ഞതായാണ് ആരോപണം. വയോധികയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.(Alleged Medical Negligence At Manjeri Medical College Leaves Elderly Woman Critical) കാലുവേദനയെ തുടർന്നാണ് ഇവർ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജിൽ...

ചികിത്സാ പിഴവ് ആരോപണം; പാമ്പ് കടിയേറ്റ യുവതിയുടെ മരണത്തിൽ കായംകുളം താലൂക്ക് ആശുപത്രിക്ക് വീഴ്ചയെന്ന് കുടുംബം | Kayamkulam Snakebite Death

ആലപ്പുഴ: കായംകുളത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന സെലീന (42) മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു (Kayamkulam Snakebite Death). സെലീനയ്ക്ക് ആന്റി വെനം ഉൾപ്പെടെയുള്ള അടിയന്തര ചികിത്സകൾ നൽകുന്നതിൽ ആശുപത്രി അധികൃതർ മനഃപൂർവ്വമായ കാലതാമസം വരുത്തിയെന്ന് പിതാവ് സമീർ ആരോപിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പാമ്പ് കടിയേറ്റ ഉടൻ സെലീനയെ ആശുപത്രിയിൽ...

“വീണാ ജോർജ് മാറിയാലേ സിസ്റ്റം നന്നാകൂ”; വണ്ടാനം മെഡിക്കൽ കോളജ് വീഴ്ചയിൽ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല | Ramesh Chennithala

ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യമേഖല സ്തംഭനാവസ്ഥയിലാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സ്ഥാനമൊഴിഞ്ഞാൽ മാത്രമേ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ എന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിനെ എറണാകുളം അമൃത ആശുപത്രിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത് പിഴവ് സംഭവിച്ചാലും...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ചൊവ്വാഴ്ചയും അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala rain alert 12 districts orange alert

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...
- Advertisement -spot_img