Description
Digital Voice of Kerala
Friday, May 29, 2026

Digital Voice of Kerala
HomeCrimeഅതീവ സുരക്ഷയുള്ള പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായ സംഭവം: റിപ്പോർട്ട്...

അതീവ സുരക്ഷയുള്ള പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായ സംഭവം: റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറും | Padmanabhaswamy Temple

🎙️ Latest Podcast

തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് അമൂല്യവസ്തുക്കൾ കാണാതായതായുള്ള ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കൈമാറും. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വജ്രം പതിച്ച ‘വൈരനാമം’ എന്ന ആഭരണം കഴിഞ്ഞ ആറുമാസമായി കാണാനില്ല. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതാണെന്നാണ് രേഖകളിലുള്ളത്.(Padmanabhaswamy Temple Security Lapses And Missing Valuables)

കൂടാതെ, ഭക്തർ കാണിക്കയായി നൽകിയ 78 ഗ്രാമോളം സ്വർണക്കട്ടികളും നാണയങ്ങളും കാണാതായിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണ്ണവിളക്കുകൾക്ക് പകരം വെള്ളി വിളക്കുകൾ വെച്ചിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എല്ലാ കാണിക്കകളും കൃത്യമായി തൂക്കി രേഖപ്പെടുത്തി ലോക്കറുകളിൽ സൂക്ഷിക്കണമെന്നും, സ്ഥാനമാനങ്ങൾ നോക്കാതെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന എല്ലാവരെയും കർശന സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഡിജിപി നിർദ്ദേശിക്കുന്നു.

ക്ഷേത്രം ഭരണ സമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരും. പൊലീസ് റിപ്പോർട്ട് നിഷേധിച്ച് സർക്കാരിന് കത്ത് കൊടുക്കാൻ സമിതി ആലോചിക്കുന്നുണ്ട്

Story Summary

A confidential police report has exposed serious security lapses and the disappearance of invaluable artifacts, including a diamond-studded ‘Vaira Nama’ and gold offerings, from the Sree Padmanabha Swamy Temple. The report highlights that individuals connected to the royal family have been bypassing security protocols, prompting calls for strict documentation and centralized storage of all temple valuables.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.