HomeNationalപിണറായി വിജയൻ്റെ വസതിയിലെ ED റെയ്ഡ്: ഡൽഹിയിൽ പ്രതിഷേധ മാർച്ച്; MA...

പിണറായി വിജയൻ്റെ വസതിയിലെ ED റെയ്ഡ്: ഡൽഹിയിൽ പ്രതിഷേധ മാർച്ച്; MA ബേബിയടക്കം നേതാക്കളെ അറസ്റ്റ് ചെയ്തു | CPIM Protests

ന്യൂഡൽഹി: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലടക്കം സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ മിന്നൽ റെയ്ഡിനെതിരെ സി.പി.ഐ (എം) പ്രതിഷേധം ശക്തമാക്കി. ഡൽഹിയിൽ ഇഡി ആസ്ഥാനത്തേക്ക് സി.പി.ഐ (എം) നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.(CPIM Protests ED Raids Across India Leaders Arrested In Delhi Violence In Thiruvananthapuram)

അതേസമയം, തിരുവനന്തപുരത്ത് പരിശോധന കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പിണറായി വിജയനെതിരായ ഇഡി നടപടിയിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിൽ സി.പി.ഐ (എം) നടത്തിയ മാർച്ച് അക്രമാസക്തമായി. മാർച്ചിന് നേതൃത്വം നൽകിയ സി.പി.ഐ (എം) ജനറൽ സെക്രട്ടറി എം.എ. ബേബി, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, വിജു കൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റ് തടയാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിച്ചപ്പോൾ, വിജു കൃഷ്ണനെ പോലീസ് വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്. മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.

തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ എട്ടു മണിക്കൂർ നീണ്ട റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകർ ആക്രമണം നടത്തി. റെയ്ഡ് അവസാനിപ്പിച്ച് കാറിൽ മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ പ്രവർത്തകർ ഇഷ്ടികയും കല്ലുകളും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടു. വാഹനത്തിന്റെ ചില്ലുകൾ തകർന്നു. ആക്രമണത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റു. സ്ഥലത്ത് പോലീസ് സുരക്ഷയിൽ വീഴ്ചയുണ്ടായെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു.

Story Summary

The CPIM launched massive protests against the ED raids on Pinarayi Vijayan’s residence and 11 other locations related to the CMRL monthly payoff case. In New Delhi, the party’s march to the ED headquarters turned violent, resulting in the arrest of top leaders including MA Baby, Brinda Karat, and Viju Krishnan.

WhatsApp Channel Banner

Latest updates

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

ചോദ്യപേപ്പർ ചോർച്ച തടയുന്ന ബില്ലിൽ വൈകുന്നേരം 5 മണിക്ക്...

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ 10 വർഷം വരെ തടവും കോടികളുടെ പിഴയും വ്യവസ്ഥ ചെയ്യുന്ന 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026' പാർലമെന്റിൽ അവതരിപ്പിച്ചു....

കൊല്ലത്ത് കാണാതായ യുവാവിനെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...

കൊല്ലം: പൂയപ്പള്ളിയിൽ കാണാതായ യുവാവിനെ വിജനമായ പുരയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങന്നൂർ സ്വദേശിയായ ചന്തുവാണ് മരണപ്പെട്ടത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.(Missing Man Found Dead In Well Kollam...

‘ലബനനിലെ സൈനിക നീക്കം ഇസ്രായേൽ അവസാനിപ്പിക്കണം’: USമായുള്ള സമാധാന...

ടെഹ്റാൻ: ലബനനിലെ സൈനിക ആക്രമണങ്ങൾ ഇസ്രായേൽ പൂർണ്ണമായും അവസാനിപ്പിച്ചാൽ മാത്രമേ അമേരിക്കയുമായി സമാധാന കരാറിന് തയ്യാറാവുകയുള്ളൂ എന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി. ലബനന്റെ ഭൂപ്രദേശങ്ങളുടെ അഖണ്ഡത സംരക്ഷിക്കുന്നതും ഇസ്രായേൽ...

ഓൺലൈൻ വഴി അപകീർത്തിപ്പെടുത്തലും സൈബർ ആക്രമണവും: മഹാരാഷ്ട്ര സൈബർ...

മുംബൈ: മുംബൈയിൽ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സമരക്കാരെ കൊണ്ടുപോയ പോലീസ് വാനിന് മുന്നിൽ ഒറ്റയ്ക്ക് തടസ്സം നിന്ന് ശ്രദ്ധനേടിയ 27 കാരിയായ മോഡൽ റിയ യാദവ് ആഹിർ സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി. സംഭവത്തിന്റെ...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...