കൊച്ചി: പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാൻ സുവർണ്ണാവസരവുമായി ഫ്ലിപ്കാർട്ട് (Flipkart Back to Campus sale 2026). ‘ബാക്ക് ടു ക്യാമ്പസ് 2026’ (Back to Campus) എന്ന പേരിൽ പ്രത്യേക വിൽപന മേളയ്ക്ക് ഇ-കൊമേഴ്സ് ഭീമന്മാർ തുടക്കം കുറിച്ചു. മേയ് 22-ന് ആരംഭിച്ച ഈ പ്രത്യേക സെയിൽ മേയ് 28 വരെ നീണ്ടുനിൽക്കും. ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, ഓഡിയോ സിസ്റ്റങ്ങൾ തുടങ്ങി വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് ആകർഷകമായ ഓഫറുകളിൽ ലഭ്യമാക്കിയിട്ടുള്ളത്.
അസൂസ്, സാംസങ്, ലെനോവോ, എച്ച്പി, സോണി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ഈ ക്യാമ്പയിന്റെ ഭാഗമായി കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ആപ്പിൾ മാക്ബുക്ക് എയർ എം5 (Apple Macbook Air M5), സാംസങ് ഗാലക്സി ബുക്ക് 6 (Samsung Galaxy Book 6) തുടങ്ങിയ അത്യാധുനിക എഐ (AI) സാങ്കേതികവിദ്യയുള്ള പ്രീമിയം ഉപകരണങ്ങൾക്കും മികച്ച ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, വിദ്യാർത്ഥി ഐഡി (Student ID) ഉപയോഗിച്ച് ഫ്ലിപ്കാർട്ടിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ₹6,000 വരെയുള്ള അധിക വിലക്കിഴിവും, നോ-കോസ്റ്റ് ഇഎംഐ (No-cost EMI), ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും.
Story Summary: Flipkart has launched its ‘Back to Campus 2026’ sale from May 22 to May 28, offering massive discounts on electronics for students. The sale features top brands, special offers on AI-powered laptops, and additional discounts of up to ₹6,000 for verified student ID holders.

