Description
Digital Voice of Kerala
Tuesday, May 26, 2026

Digital Voice of Kerala
HomeCrimeമന്ത്രവാദത്തിൻ്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: മന്ത്രവാദി അറസ്റ്റിൽ | Black...

മന്ത്രവാദത്തിൻ്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: മന്ത്രവാദി അറസ്റ്റിൽ | Black Magic

🎙️ Latest Podcast

തിരുവനന്തപുരം: കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി പോലീസ് പിടിയിലായി. കൊല്ലം കടയ്ക്കൽ സ്വദേശിയായ ശരത് ബാബുവിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.( Black Magic Sorcerer Arrested For Sexually Assaulting Minor Sisters)

അമ്മയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളും മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളും പ്രശ്നങ്ങളും നിലനിന്നിരുന്നു. ഈ ദോഷങ്ങൾ പരിഹരിക്കാനാണ് കുടുംബം ശരത് ബാബുവിനെ സമീപിക്കുന്നത്. തുടർന്ന് ഭൂമിയുടെ വിൽപ്പന സുഗമമായി നടന്നതോടെ ഇയാളിലുള്ള കുടുംബത്തിന്റെ വിശ്വാസം വർദ്ധിക്കുകയും, ഇയാൾ ഈ വീട്ടിലെ നിത്യസന്ദർശകനായി മാറുകയും ചെയ്തു.

പിന്നീട് അമ്മയുടെ ശരീരത്തിലെ ‘ദോഷങ്ങൾ’ മാറ്റാനെന്ന പേരിൽ പ്രതി പെൺകുട്ടികളെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. 2024 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലാണ് കുട്ടികൾ ക്രൂരമായ പീഡനത്തിന് ഇരയായത്. പീഡനം സഹിക്കവയ്യാതെ ഒടുവിൽ മൂത്ത സഹോദരി അമ്മയോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. തുടർന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

Story Summary

Kilimanoor Police arrested a self-proclaimed sorcerer named Sarath Babu from Kadakkal for sexually assaulting two minor sisters under the guise of black magic. The abuse took place between April 2024 and March 2026, and the crime was exposed during a counseling session.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.