HomeKerala'കടക്കു പുറത്ത്, വീട്ടിൽ പോയി ചോദിക്ക്' പരാമർശങ്ങൾ ജനങ്ങളിൽ അവമതിപ്പുണ്ടാക്കി: CPI...

‘കടക്കു പുറത്ത്, വീട്ടിൽ പോയി ചോദിക്ക്’ പരാമർശങ്ങൾ ജനങ്ങളിൽ അവമതിപ്പുണ്ടാക്കി: CPI മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം | CPI Malappuram District Secretariat

മലപ്പുറം: തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഇടത് മുന്നണിയിലെ ഉന്നത നേതാക്കൾക്കെതിരെ കടുത്ത വിമർശനം. മുന്നണിയിലെ പ്രധാന നേതാക്കൾ മുൻകാലങ്ങളിൽ നടത്തിയ “വീട്ടിൽ പോയി ചോദിക്ക്”, “കടക്കു പുറത്ത്” തുടങ്ങിയ പ്രയോഗങ്ങളും പരാമർശങ്ങളും ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പ് ഉണ്ടാക്കിയെന്ന് യോഗത്തിൽ ആക്ഷേപമുയർന്നു.(CPI Malappuram District Secretariat Criticism Against Top LDF Leaders Election Defeat)

ഇത്തരം പ്രതികരണങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങളെ ഇടതുപക്ഷത്തുനിന്ന് അകറ്റാൻ കാരണമായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയിൽ സി.പി.ഐക്ക് ഇത്തവണ കനത്ത തോൽവിയാണ് നേരിടേണ്ടി വന്നത്. ഉന്നത നേതാക്കൾ ഇടപെട്ട് ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയതാണ് പരാജയത്തിന്റെ പ്രധാന ആഴം കൂട്ടിയത് എന്നാണ് ആരോപണം.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ എ. വിജയരാഘവന്റെ ഇടപെടൽ തിരിച്ചടിയായതായി യോഗത്തിൽ വിമർശനമുയർന്നു. മുന്നണി സംവിധാനത്തെ കൃത്യമായി ഏകോപിപ്പിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും യോഗത്തിൽ നേതാക്കൾ അതൃപ്തി രേഖപ്പെടുത്തി. പരമ്പരാഗത വോട്ടുകളിൽ ചോർച്ചയുണ്ടായതും പാർട്ടി വോട്ടുകൾ കൃത്യമായി പെട്ടിയിലാക്കാൻ സാധിക്കാത്തതും ഗൗരവമായി പരിശോധിക്കണം. വിശദമായ പുനഃപരിശോധന നടത്താനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

Story Summary

Following the election defeat, the CPI Malappuram District Secretariat witnessed severe criticism against top LDF leaders. Members claimed statements like ‘Kadakku Purathu’ created a negative impact among the public and alienated minorities, while slamming leaders including Binoy Viswam and A. Vijayaraghavan over candidate selection.

WhatsApp Channel Banner

Latest updates

‘വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് നേരെ ബലപ്രയോഗം അരുത്, സംയമനം പാലിക്കണം’:...

ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധങ്ങളോട് അധികാരികൾ സംയമനത്തോടെ പെരുമാറണമെന്ന് സുപ്രീം കോടതി. അക്രമം തടയാൻ പോലീസ് നടത്തുന്ന ഏതൊരു അക്രമാസക്തമായ നടപടിയും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും, പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും അവർ എന്തിനാണ് സമരം...

കറുത്ത ഷൂസ് ധരിച്ചതിന് മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് സീനിയേഴ്സിൻ്റെ...

മംഗളൂരു: കറുത്ത ഷൂസ് ധരിച്ചതിന്റെ പേരിൽ മംഗളൂരുവിൽ മലയാളി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് റാഗിംഗിന്റെ ഭാഗമായി ക്രൂരമർദ്ദനം. മംഗളൂരു ശ്രീനിവാസ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നിവർക്കാണ് മർദ്ദനമേറ്റത്....

അമിത് ഷാ മറുപടി പറയണം: ഇന്നും പാർലമെൻ്റ് പ്രക്ഷുബ്ധം,...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നേരിട്ടെത്തി മറുപടി പറയണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ഇതേതുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ രണ്ടാം ആഴ്ചയിലും...

ശബരിമല നെയ്യ് ക്രമക്കേട്: 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ...

കൊച്ചി: ശബരിമലയിൽ നെയ്യ് വാങ്ങിയതിലുണ്ടായ വൻ ക്രമക്കേടിൽ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. അന്വേഷണ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ കോടതിക്ക്...

14കാരിയെ പീഡിപ്പിച്ച കേസ്: സ്നേഹ മെർലിൻ നാലാമത്തെ പോക്‌സോ...

കാസർഗോഡ്: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെർലിൻ (25) അറസ്റ്റിൽ. കണ്ണൂർ മയ്യിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ മേൽപ്പറമ്പ് പോലീസാണ് പ്രതിയെ പിടികൂടിയത്.(Sneha Merlin Arrested In...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...