HomeIran Israel Conflict'ഇറാൻ യുറേനിയം ഒന്നുകിൽ USന് കൈമാറണം, അല്ലെങ്കിൽ നശിപ്പിക്കണം': കടുത്ത നിബന്ധനയുമായി...

‘ഇറാൻ യുറേനിയം ഒന്നുകിൽ USന് കൈമാറണം, അല്ലെങ്കിൽ നശിപ്പിക്കണം’: കടുത്ത നിബന്ധനയുമായി ട്രംപ് | Donald Trump

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കിടെ ഇറാനുമേൽ കൂടുതൽ കടുത്ത നിബന്ധനകൾ അടിച്ചേൽപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഒന്നുകിൽ പൂർണ്ണമായി നശിപ്പിക്കാനായി അമേരിക്കയ്ക്ക് കൈമാറണം, അല്ലെങ്കിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ സാന്നിധ്യത്തിൽ ഇറാനിൽ വെച്ച് തന്നെ നശിപ്പിച്ചുകളയണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.(Donald Trump Demands Iran Hand Over Enriched Uranium US Strikes Southern Iran)

ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഒന്നുകിൽ ഉടനടി അമേരിക്കയ്ക്ക് കൈമാറണം. അല്ലെങ്കിൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സഹകരണത്തോടെ അവിടെയോ അല്ലെങ്കിൽ മറ്റ് അനുയോജ്യമായ സ്ഥലത്തോ വെച്ച് അറ്റോമിക് എനർജി കമ്മീഷന്റെ സാന്നിധ്യത്തിൽ നശിപ്പിച്ചു കളയണം, ട്രംപ് കുറിപ്പിൽ വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതുമുതൽ ഇറാന്റെ ആണവായുധ മോഹങ്ങളെ തടയുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് ആവർത്തിക്കുന്നു. എന്നാൽ തങ്ങൾക്ക് ആണവായുധം നിർമ്മിക്കാൻ പദ്ധതിയില്ലെന്നാണ് ടെഹ്റാന്റെ (ഇറാൻ) ഔദ്യോഗിക നിലപാട്.

അതേസമയം, നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ തെക്കൻ ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്ക് നേരെയും ഇറാന്റെ സൈനിക ബോട്ടുകൾക്ക് നേരെയും യുഎസ് സേന ‘സ്വയംരക്ഷാർത്ഥം’ എന്ന പേരിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഏപ്രിൽ 8-ന് നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാറിനെ പൂർണ്ണമായും പ്രതിസന്ധിയിലാക്കുന്നതാണ് യുഎസിന്റെ പുതിയ സൈനിക നീക്കം. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെത്തുടർന്നാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ടിം ഹാക്കിൻസ് സ്ഥിരീകരിച്ചു.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണ്ണായക ചർച്ചകൾക്കായി മുഹമ്മദ് ബാഗർ ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഖത്തർ പ്രധാനമന്ത്രിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഈ ആക്രമണങ്ങൾ നടന്നത്. ഒന്നുകിൽ എല്ലാവർക്കും ലാഭകരമായ വലിയൊരു കരാർ, അല്ലെങ്കിൽ ഒരു കരാറുമില്ല എന്നതാണ് യുഎസ് നയം. ഇതിന് പുറമെ സൗദി അറേബ്യ, പാകിസ്ഥാൻ, ഖത്തർ, ഈജിപ്ത്, തുർക്കി, ജോർദാൻ എന്നീ രാജ്യങ്ങൾ ഇസ്രായേലുമായുള്ള ‘എബ്രഹാം ഉടമ്പടിയിൽ’ ഒപ്പുവെക്കണമെന്ന നിബന്ധനയും ട്രംപ് മുന്നോട്ട് വെച്ചിട്ടുണ്ട്.

Story Summary

US President Donald Trump demanded that Iran must hand over its enriched uranium to the US or destroy it under international inspection to end the war. This comes amid ongoing peace talks in Doha, even as US forces conducted fresh air strikes on Iranian missile sites and boats.

WhatsApp Channel Banner

Latest updates

ജന്തർ മന്തർ പ്രതിഷേധത്തെതിരായ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന്...

കോഴിക്കോട്: ഡൽഹി ജന്തർ മന്തറിലെ ജെൻ സി (Gen C) പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെ (T G Mohandas) അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി...

‘കേന്ദ്രം വാക്ക് പാലിച്ചില്ലെങ്കിൽ സമരം വീണ്ടും’; മുന്നറിയിപ്പുമായി സിജെപി,...

ന്യൂഡൽഹി: കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്ത പക്ഷം രാജ്യവ്യാപക പ്രതിഷേധം വീണ്ടും ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) മുന്നറിയിപ്പ് നൽകി. സമരം അവസാനിപ്പിച്ച ശേഷവും അസം, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ...

മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരി മോചിതനായി; 44...

സൂററ്റ്: മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരി ധീരു രമാനിയെ മോചിപ്പിച്ചതായി റിപ്പോർട്ട് (Mali Indian diamond trader kidnapping). തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ട മോചനദ്രവ്യത്തിന്റെ ഭാഗമായി നാല് മില്യൺ യൂറോ (ഏകദേശം...

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി: തമിഴ്നാട് സർക്കാരിന്റെ...

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി (Karur tragedy). മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന ടിവികെ പാർട്ടിയുടെ പൊതുയോഗത്തിനിടെയുണ്ടായ ദുരന്തത്തിന്...

കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർഥിനി റോഡിലേക്ക് തെറിച്ചുവീണു; ഓട്ടോമാറ്റിക്...

കോഴിക്കോട്: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്കേറ്റു. നാദാപുരം ടിഐഎം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയും കക്കട്ട് മണിയൂർതാഴെ സ്വദേശിനിയുമായ വൈഗയാണ് അപകടത്തിൽപ്പെട്ടത് (KSRTC Priyadarshini...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...