അമരാവതി: തമിഴ്‌നാട് മുഖ്യമന്ത്രിയായി മാറിയ നടൻ വിജയ്‌യുടെ രാഷ്ട്രീയ വളർച്ചയെക്കുറിച്ച് കൗതുകകരമായ പ്രതികരണവുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. തമിഴക വെട്രി കഴകം തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി ഉയർന്നതിൽ തനിക്ക് തമാശരൂപേണ “അസൂയ” തോന്നിയെന്നാണ് പവൻ കല്യാൺ പറഞ്ഞത്. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.(Pawan Kalyan Joking Remark On Tamil Nadu CM Vijay Political Success Chiranjeevi Wishes)
തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കവെ പവൻ കല്യാൺ പറഞ്ഞു: “ഈ ദിവസങ്ങളിൽ ഞാൻ തമിഴ് രാഷ്ട്രീയം നോക്കാറുണ്ട്, അവർ വളരെ ലാഘവത്തോടെയാണ് അത് ചെയ്തത്. എനിക്ക് അസൂയ തോന്നി. വലിയ കട്ടൗട്ടുകളും ഹോളോഗ്രാമുകളും മാത്രം ഉപയോഗിച്ച് അവർ സന്തോഷത്തോടെ ജയിച്ചുകയറി. എന്നാൽ ഞാനോ, 15 വർഷത്തോളമാണ് തെരുവുകളിൽ നടന്ന് കഷ്ടപ്പെട്ടത്…. ഞാൻ തമാശ പറഞ്ഞതാണ്.” എങ്കിലും ഒരു പാർട്ടി നടപ്പാക്കണമെങ്കിൽ ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷകൾ മനസ്സിലാക്കാനുള്ള ആഴത്തിലുള്ള അറിവ് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പവൻ കല്യാണും വിജയും തമ്മിൽ വലിയ രീതിയിൽ താരതമ്യങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പവന്റെ പ്രതികരണം. 2014-ൽ ജനസേന പാർട്ടി രൂപീകരിച്ച പവൻ കല്യാൺ വലിയ തിരിച്ചടികൾക്ക് ശേഷമാണ് 2024-ൽ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുമായി സഖ്യം ചേർന്ന് ആന്ധ്രയുടെ ഉപമുഖ്യമന്ത്രി പദത്തിലെത്തിയത്. എന്നാൽ 2024-ൽ പാർട്ടി രൂപീകരിച്ച വിജയ്, തൊട്ടടുത്ത വർഷങ്ങളിൽ തന്നെ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ ദ്രാവിഡ കക്ഷികളെ അട്ടിമറിച്ചാണ് തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുത്തത്.
Story Summary
Andhra Pradesh Deputy CM Pawan Kalyan jokingly expressed “jealousy” over Tamil Nadu CM Vijay’s rapid political rise with TVK, contrasting it with his own 15-year struggle. Meanwhile, Megastar Chiranjeevi called Vijay to congratulate him on taking office, recalling the legacy of MGR.

