HomeCrime'ഡിജിറ്റൽ അറസ്റ്റിൽ' കുടുക്കി വിരമിച്ച അദ്ധ്യാപികയുടെ 24 കോടി തട്ടിയെടുത്തു: ബാങ്ക്...

‘ഡിജിറ്റൽ അറസ്റ്റിൽ’ കുടുക്കി വിരമിച്ച അദ്ധ്യാപികയുടെ 24 കോടി തട്ടിയെടുത്തു: ബാങ്ക് മാനേജരുടെ ഇടപെടലിൽ അന്തർസംസ്ഥാന സംഘം പിടിയിൽ | Bengaluru Digital Arrest Scam

ബെംഗളൂരു: ബെംഗളൂരുവിൽ 74-കാരിയായ മുൻ അധ്യാപികയെ ‘ഡിജിറ്റൽ അറസ്റ്റിൽ’ നിർത്തി 24 കോടി രൂപ തട്ടിയെടുത്ത കേസിൽ അന്തർസംസ്ഥാന സൈബർ ക്രിമിനൽ സംഘം പിടിയിൽ. ബാങ്ക് മാനേജർക്ക് തോന്നിയ സംശയത്തെ തുടർന്ന് കർണാടക സ്റ്റേറ്റ് സൈബർ കമാൻഡ് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആറ് പേരെ അറസ്റ്റ് ചെയ്തത്.(Bengaluru Digital Arrest Scam Woman Cheated Of Twenty Four Crore Six Arrested)

തമിഴ്‌നാട് ഈറോഡ് സ്വദേശി എൻ. ശിവജ്ഞാനം, മുംബൈ സ്വദേശി അക്കാച്ച് മല്ലിക്, അഹമ്മദാബാദ് സ്വദേശികളായ പലക് ഭായ് പട്ടേൽ, അമിത് നരേന്ദ്ര പട്ടേൽ, ഡൽഹി സ്വദേശി ഓം പ്രകാശ് രാജ്പുത്, ബിഹാർ സ്വദേശി ഗൗരവ് കുമാർ എന്നിവരാണ് പിടിയിലായത്. ബെംഗളൂരു ശിവാജിനഗർ സ്വദേശിനിയും റിട്ട. അധ്യാപികയുമായ ലക്ഷ്മി രാമമൂർത്തിയാണ് തട്ടിപ്പിനിരയായത്. ഇവരുടെ മക്കൾ വിദേശത്താണ്.

കുറച്ചു മാസങ്ങൾക്ക് മുൻപ് ലക്ഷ്മി ഒരു സ്ഥലം വിറ്റ വിവരം മനസ്സിലാക്കിയാണ് തട്ടിപ്പുകാർ ഇവരെ ലക്ഷ്യമിട്ടത്. ജനുവരിയിൽ ലക്ഷ്മിയെ ഫോണിൽ ബന്ധപ്പെട്ട സംഘം, തങ്ങൾ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തുകയും ലക്ഷ്മിക്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പങ്കുണ്ടെന്ന് വ്യാജമായി വിശ്വസിപ്പിക്കുകയുമായിരുന്നു. കേസിൽ നിന്ന് ഒഴിവാകണമെങ്കിൽ സാമ്പത്തിക വിവരങ്ങൾ പരിശോധിക്കണമെന്ന് പറഞ്ഞ് ഫെബ്രുവരി 10-നും ഏപ്രിൽ 24-നുമിടയിൽ 26 ഇടപാടുകളിലൂടെ 23 വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് 24 കോടി രൂപ ഇവർ നിർബന്ധിപ്പിച്ച് ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. 24 മണിക്കൂറും ലക്ഷ്മിയെ വീഡിയോ കോളിലൂടെ നിരീക്ഷിച്ചാണ് പ്രതികൾ ഈ ‘ഡിജിറ്റൽ അറസ്റ്റ്’ നടപ്പാക്കിയത്.

പണം മുഴുവൻ നഷ്ടപ്പെട്ട ലക്ഷ്മി വീണ്ടും പ്രതികൾ പണം ആവശ്യപ്പെട്ടതോടെ ഒരു കിലോ സ്വർണം പണയം വെച്ച് ലോൺ എടുക്കാനായി ബാങ്കിലെത്തി. ഒലക്ഷ്മിയുടെ പെരുമാറ്റത്തിലും ഭാവത്തിലും സംശയം തോന്നിയ ബാങ്ക് മാനേജർ കാര്യം തിരക്കിയെങ്കിലും അവർ ഭയം കാരണം സത്യം വെളിപ്പെടുത്താൻ മടിച്ചു. തുടർന്ന് മാനേജർ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഗുഡ്ഗാവിലെ 10×10 വിസ്തീർണ്ണമുള്ള ഒരു ചെറിയ മുറിയിൽ നിന്നാണ് ഈ വൻ തട്ടിപ്പ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. നാഷണൽ സൈബർ റിപ്പോർട്ടിംഗ് പോർട്ടലിന്റെ സഹായത്തോടെ തട്ടിപ്പുകാർ ഉപയോഗിച്ച വിവിധ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച പോലീസ്, നിലവിൽ 1.60 കോടി രൂപ തിരിച്ചുപിടിച്ചിട്ടുണ്ട്. ബാക്കി തുക കണ്ടുകെട്ടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Story Summary

Karnataka Cyber Police arrested six men from different states for defrauding a 74-year-old retired teacher in Bengaluru of Rs 24 crore through a fake ‘digital arrest’ scam. The scam was exposed after an alert bank manager grew suspicious when the victim tried to pledge 1 kg of gold to pay the fraudsters.

WhatsApp Channel Banner

Latest updates

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി:...

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. എന്നാൽ ബിൽ അവതരണത്തിന് തൊട്ടുപിന്നാലെ പ്രതിപക്ഷാംഗങ്ങളുടെ...

നീറ്റ് പരീക്ഷ ഓൺലൈനാക്കൽ: നന്ദൻ നിലേകനി സമിതിയുടെ ശുപാർശകൾ...

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷകൾ ഓൺലൈൻ രീതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ രൂപീകരിച്ച നന്ദൻ നിലേകനി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ ശുപാർശകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരീക്ഷകൾ നിലവിലെ പേപ്പർ...

ലഹരിമരുന്ന് കേസ്: രണ്ടാമത്തെ അധ്യാപികയെയും പിരിച്ചുവിട്ടു | Vadakara Drug...

കോഴിക്കോട് : വടകരയിൽ എം.ഡി.എം.എ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാമത്തെ അധ്യാപിക കാവ്യയെയും സർവീസിൽ നിന്നും പിരിച്ചുവിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങി. പേരാമ്പ്ര ബി.ആർ.സിയിലെ (BRC) സ്പെഷ്യൽ എജ്യുക്കേറ്ററായ കൂരാച്ചുണ്ട് സ്വദേശിനി...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

‘സമാധാനപരമായ പ്രതിഷേധം ഭരണഘടനാപരമായ അവകാശം, അതിൻ്റെ പേരിൽ ലാത്തിച്ചാർജ്...

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ഒന്നാണെന്നും സമരം നടത്തുന്നതുകൊണ്ടു മാത്രം പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ് നടത്താൻ പോലീസിന് അവകാശമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ ഡൽഹി...

DON'T MISS

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...