HomeKerala"അടിച്ചമർത്താനാണ് ഭാവമെങ്കിൽ പ്രതിരോധിക്കും"; പാളയം സംഘർഷത്തിൽ കെഎസ്‌യുവിനും പോലീസിനുമെതിരെ എസ്എഫ്ഐ സംസ്ഥാന...

“അടിച്ചമർത്താനാണ് ഭാവമെങ്കിൽ പ്രതിരോധിക്കും”; പാളയം സംഘർഷത്തിൽ കെഎസ്‌യുവിനും പോലീസിനുമെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി | SFI KSU clash Palayam Thiruvananthapuram

തിരുവനന്തപുരം: കേരള സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാളയത്തുണ്ടായ കനത്ത സംഘർഷത്തിൽ കെഎസ്‌യുവിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് (SFI KSU clash Palayam Thiruvananthapuram). എസ്എഫ്ഐ പ്രവർത്തകരെയും നേതാക്കളെയും പോലീസ് മർദ്ദിച്ച് അടിച്ചമർത്താനാണ് നോക്കുന്നതെങ്കിൽ ശക്തമായ രീതിയിൽ തന്നെ പ്രതിരോധിക്കുമെന്ന് സഞ്ജീവ് ഫേസ്ബുക്കിൽ (Facebook) കുറിച്ചു.

പാളയത്ത് എസ്എഫ്ഐക്ക് നേരെ കെഎസ്‍യുവിൻ്റേയും പൊലീസിൻ്റേയും നേതൃത്വത്തിലാണ് ആസൂത്രിത അക്രമം നടന്നതെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് ലാത്തിച്ചാർജിലും കെഎസ്‌യുവിന്റെ കല്ലേറിലും എസ്എഫ്ഐയുടെ ഉന്നത നേതാക്കൾക്കടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി.എസ്. സന്ദീപ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ മനേഷ് എന്നിവർക്ക് അക്രമത്തിൽ സാരമായി പരിക്കേറ്റു. പരിക്കേറ്റ നേതാക്കളുടെ ചിത്രങ്ങൾ സഹിതമാണ് സംസ്ഥാന സെക്രട്ടറി പോസ്റ്റ് പങ്കുവെച്ചത്.ആകെ 15 എസ്എഫ്ഐ വിദ്യാർത്ഥികൾക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്.

പരിക്കേറ്റ മുഴുവൻ വിദ്യാർത്ഥികളെയും നേതാക്കളെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിലും വിദഗ്ദ്ധ പരിശോധനകൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരളത്തിൽ അധികാരത്തിൽ വന്ന യുഡിഎഫ് ഗവൺമെന്റ് ആദ്യ മാസങ്ങളിൽ എസ്എഫ്ഐ പ്രവർത്തകരോട് കാണിച്ച “ജനാധിപത്യം” ആണ് ചുവടെ. സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ സമഗ്ര വിജയം നേടിയതാണോ എസ്എഫ്ഐ ചെയ്ത കുറ്റം. സമാധാനപരമായി സെക്രട്ടറിയേറ്റിലേക്ക് ആഹ്ലാദപ്രകടനം നടത്തിയിരുന്ന എസ്എഫ്ഐ പ്രവർത്തനകർക്ക് നേരെ കല്ലെറിഞ്ഞത് കെഎസ് യു പ്രവർത്തകരാണ്. ഇരുപതോളം വരുന്ന കെഎസ്‌യു പ്രവർത്തകർക്ക് ഞങ്ങളെ എറിയാനും തല്ലാനും ഉള്ള സഹായങ്ങൾ ചെയ്യുകയായിരുന്നു ഇന്നലെ പോലീസ്. അതിന്റെ തുടർച്ചയിൽ പോലീസ് വക മർദ്ദനം വേറെ. അടിച്ചമർത്താൻ ആണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കാനാണ് തീരുമാനം. എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്, ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി.എസ് സന്ദീപ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ മനേഷ് എന്നിവർക്ക് ഏറ്റ മർദ്ദനത്തിന്റെ ചിത്രമാണിത് 15 വിദ്യാർത്ഥികൾക്കാണ് സാരമായി പരിക്കേറ്റത്. മുഴുവൻ പേരും തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടി. എന്ത് കാരണത്താലാണ് ഈ നരനായാട്ട്? എന്താണ് എസ്എഫ്ഐ ചെയ്ത കുറ്റം? അങ്ങേയറ്റം പ്രതിഷേധം ഇതിന്റെ ഭാഗമായി രേഖപ്പെടുത്തുന്നു. ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം പോലീസ് നരനായാട്ടിനെതിരെ എസ്എഫ്ഐ സംഘടിപ്പിക്കും.

അടിച്ചമർത്താൻ ആണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കും.

Story Summary: SFI State Secretary PS Sanjeev slammed KSU and the police on Facebook regarding the Palayam clash. He shared pictures of injured leaders including State President M Shivaprasad, stating 15 activists are hospitalized.

WhatsApp Channel Banner

Latest updates

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്കും റിയാദിനും നേരെ ഡ്രോൺ ആക്രമണശ്രമം;...

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ എണ്ണ വിതരണ കേന്ദ്രങ്ങളെയും തലസ്ഥാനമായ റിയാദിനെയും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണശ്രമം നടന്നതായി റിപ്പോർട്ട് (Saudi Arabia drone attack). അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം...

കൊച്ചിയിൽ 65കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; വീണ്...

പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ കൊച്ചിക്കടുത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Perumbavoor man found dead). ചേലാമറ്റം ട്രാവൻകൂർ റയോൺസ് ക്വാർട്ടേഴ്സ് റോഡിന് സമീപം പാലായിൽ വീട്ടിൽ താമസിച്ചിരുന്ന മുസ്തഫ (65)യാണ്...

കോമൺവെൽത്ത് ഗെയിംസ്: ഗ്യാനേശ്വരി യാദവിന് വെള്ളി; ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ...

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു (Gyaneshwari Yadav). വനിതകളുടെ 53 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ ഗ്യാനേശ്വരി യാദവ് വെള്ളി മെഡൽ സ്വന്തമാക്കി. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി...

ഇ20 പെട്രോൾ നിർബന്ധമാക്കരുത്; ഓഗസ്റ്റ് 4ന് പാർലമെന്റിലേക്ക് മാർച്ചുമായി...

ന്യൂഡൽഹി: എഥനോൾ കലർത്തിയ ഇ20 പെട്രോളിന്റെ നിർബന്ധിത ഉപയോഗം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 4ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഡൽഹിയിലെ വിവിധ ഗതാഗത സംഘടനകൾ പ്രഖ്യാപിച്ചു (E20 petrol0. കേന്ദ്രസർക്കാരിന്റെ ഇന്ധന...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...