Description
Digital Voice of Kerala
Tuesday, May 26, 2026

Digital Voice of Kerala
HomeKeralaവണ്ടൂർ കാപ്പിലിലെ സംഘർഷാവസ്ഥ: UDF, CPM പ്രവർത്തകർക്കെതിരെ കേസ്, പോലീസ് സർവകക്ഷി...

വണ്ടൂർ കാപ്പിലിലെ സംഘർഷാവസ്ഥ: UDF, CPM പ്രവർത്തകർക്കെതിരെ കേസ്, പോലീസ് സർവകക്ഷി യോഗം വിളിച്ചു | Malappuram Wandoor Political Conflict

🎙️ Latest Podcast

മലപ്പുറം: വണ്ടൂർ കാപ്പിലിൽ സി.പി.എം പ്രവർത്തകന് കുത്തേറ്റതിന് പിന്നാലെയുണ്ടായ പ്രതിഷേധ പ്രകടനങ്ങളിൽ യു.ഡി.എഫ്, സി.പി.എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് പോലീസ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് വണ്ടൂർ പോലീസ് ഇരുവിഭാഗത്തിനുമെതിരെ കേസെടുത്തത്.(Malappuram Wandoor Political Conflict, CPM UDF Conflict Case Registered All Party Meeting)

സി.പി.എം പ്രവർത്തകൻ സാജുവിന് കുത്തേറ്റതോടെയാണ് പ്രദേശത്ത് രാഷ്ട്രീയ സംഘർഷം ഉടലെടുത്തത്. ഇതിന് പിന്നാലെ ഇരുപാർട്ടികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. കൈവെട്ടും, വെള്ള പുതപ്പിക്കും എന്ന രീതിയിൽ പ്രകോപനപരമായ കൊലവിളി മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ ഉയർന്നതായാണ് റിപ്പോർട്ട്. സംഘർഷത്തിനിടെ എ.പി. അനിൽകുമാർ എം.എൽ.എയുടെ ഫ്ലക്സ് ബോർഡുകളും വ്യാപകമായി കീറിനശിപ്പിച്ചു.

പ്രദേശത്ത് കനത്ത പോലീസ് കാവലുണ്ട്. രാഷ്ട്രീയ സംഘർഷം കൂടുതൽ വഷളാകാതിരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമായി വണ്ടൂർ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Story Summary

Wandoor Police registered a case against UDF and CPM workers in Malappuram for conducting a protest march without permission following the stabbing of a CPM worker, Saju. Aggressive slogans were raised during the march, and MLA AP Anil Kumar’s flex boards were damaged, prompting the police to call an all-party peace meeting.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.