HomeKeralaആംബുലൻസിൽ ബീക്കൺ ലൈറ്റും തെളിച്ച് MDMA കടത്ത്: തൃശൂരിൽ 2 പേർ...

ആംബുലൻസിൽ ബീക്കൺ ലൈറ്റും തെളിച്ച് MDMA കടത്ത്: തൃശൂരിൽ 2 പേർ പിടിയിൽ | Thrissur Ambulance MDMA

തൃശൂർ: ആംബുലൻസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടുപേർ പോലീസ് പിടിയിൽ. തൃശൂർ വെട്ടിക്കൽ അഞ്ചേരി സ്വദേശികളായ ഫെലിക്സ്, സന്ദീപ് എന്നിവരെയാണ് തൃശൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന 280 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു.(Thrissur Ambulance MDMA Smuggling Case Two Arrested At Vaniumpara)

പാലക്കാട്-തൃശൂർ അതിർത്തിയായ വാണിയംപാറയിൽ വെച്ചാണ് സിഗ്നൽ ലൈറ്റുകൾ തെളിച്ച് അതിവേഗത്തിൽ വന്ന ആംബുലൻസ് പോലീസ് തടഞ്ഞത്. ആംബുലൻസ് കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പോലീസിനെ കണ്ട് പ്രതികൾ പരിഭ്രാന്തരായതോടെ സംശയം തോന്നി ലഹരി എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് ചോദിച്ചെങ്കിലും ഇവർ മറുപടി നൽകാൻ തയ്യാറായില്ല.

തുടർന്ന് ആംബുലൻസിനുള്ളിൽ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഡ്രൈവർ സീറ്റിന്റെ അടിയിൽ ഒളിപ്പിച്ച നിലയിൽ മാരക ലഹരിമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരും. തൃശൂരിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനാണ് ഇത് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.

Story Summary

Thrissur City Police arrested two youths, Felix and Sandeep, from Vaniumpara for smuggling 280 grams of MDMA from Bengaluru in an ambulance. Acting on a tip-off, the anti-narcotics squad intercepted the emergency vehicle and discovered the drugs hidden under the seat.

WhatsApp Channel Banner

Latest updates

റഷ്യൻ ബാലിസ്റ്റിക് മിസൈലുകൾക്ക് മറുപടി; 2027-ഓടെ യൂറോപ്യൻ മിസൈൽ...

കീവ്: റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യൂറോപ്യൻ രാജ്യങ്ങളുടെ സഹകരണത്തോടെ വികസിപ്പിക്കുന്ന 'ഫ്രെയ്ജ' (Freyja) എന്ന പുതിയ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പ്രോട്ടോടൈപ്പ് 2027-ന്റെ ആദ്യ പകുതിയോടെ തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് യുക്രൈൻ...

വിമാനത്തിന്റെ കാർഗോ ഹോൾഡിൽ പുക; 194 യാത്രക്കാരുമായി ഇൻഡിഗോ...

ന്യൂഡൽഹി: വിമാനത്തിന്റെ കാർഗോ ഹോൾഡിൽ പുക കണ്ടെത്തിയതിനെ തുടർന്ന് ദുബായിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി (IndiGo Dubai Mumbai Flight Emergency Landing)....

ഗാസയിൽ അന്താരാഷ്ട്ര സുരക്ഷാസേനയ്ക്ക് വഴിതുറന്ന് ഇസ്രായേൽ; ട്രംപ് വെടിനിർത്തൽ...

ഗാസയിൽ ബഹുരാഷ്ട്ര സുരക്ഷാസേനയെ വിന്യസിക്കാൻ അനുമതി നൽകുന്ന നിയമപരമായ ചട്ടക്കൂടിന് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയതായി ഇസ്രായേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച...

കാനഡയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു: പ്രതിയായ...

ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26-കാരി വെടിയേറ്റ് മരിച്ചു. റെക്‌സ്‌ഡെയ്‌ലിലെ ഹംബർവുഡ് ബൊളിവേർഡ് - റെക്‌സ്‌ഡെയ്ൽ ബൊളിവേർഡ് പ്രദേശത്ത് വെച്ചാണ് നവനീത് കൗർ എന്ന യുവതി കൊല്ലപ്പെട്ടത്. സംഭവത്തിൽ ബ്രാംപ്ടൺ സ്വദേശിയായ...

ഓൺലൈൻ വിദ്വേഷ പ്രചാരണത്തിന്റെ തിരിച്ചടി; മലേഷ്യയിൽ റോഹിങ്ക്യ കുട്ടികളുടെ...

ക്വാലാലംപൂർ: മലേഷ്യയിൽ റോഹിങ്ക്യ മുസ്ലിം അഭയാർഥികൾക്കെതിരായ ഓൺലൈൻ വിദ്വേഷ പ്രചാരണം ശക്തമായതോടെ റോഹിങ്ക്യ കുട്ടികൾക്കായി പ്രവർത്തിച്ചിരുന്ന നിരവധി സ്കൂളുകൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടായതായി റിപ്പോർട്ട്. സുരക്ഷാ ഭീഷണിയും അധികൃതരുടെ നടപടികളും കാരണം രാജ്യത്തുടനീളം...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...